യാഥാസ്ഥിതികത കൊടുകുത്തി വാണിരുന്ന കാലത്ത് ഒരു ബ്രാന്മണ കുടുംബത്തിൽ ജനിച്ച് ചരിത്രത്താളുകളിൽ ഇടം നേടിയ വനിത..
ഏറെ എതിർപ്പുകളെ വക വെക്കാതെ കടൽ കടന്ന് ഇന്ത്യയിലെ ആദ്യ വനിത ഡോക്ടർ ആയ ധീരവനിത…
സ്വന്തം ആഗ്രഹങ്ങൾക്ക് വേണ്ടി ഇപ്പോഴും സംസാരിക്കാൻ ഭയക്കുന്നവരുള്ള നാട്ടിൽ ആനന്ദി മെഡിസിൻ ബിരുദം നേടുന്നത് 1886 ൽ ആണെന്ന് കൂടി ഇതിനൊപ്പം കൂട്ടി വായിക്കണം..
9ആം വയസ്സിൽ വിവാഹിത ആയ ആനന്ദിയ്ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള പിന്തുണ നൽകിയത് ഭർത്താവ് ഗോപാൽ ജോഷി ആയിരുന്നു… വീട്ടുകാരുടെയും സമൂഹത്തിന്റെയും എതിർപ്പുകളെ തരണം ചെയ്യാൻ കൂട്ടായി നിന്നവൻ..
അത്രയ്ക്കൊന്നും ആഗ്രഹിക്കരുതെന്ന് കരുതി പല സ്വപ്നങ്ങളും മാറ്റി വെക്കുന്ന… മറ്റാരുടെയൊക്കെ നിർബന്ധം കൊണ്ട്, കാഴ്ചപ്പാടുകൾ കൊണ്ട് സ്വന്തം സ്വപ്നങ്ങളെ തളച്ചിടുന്നവർക്ക് ആനന്ദിയുടെ ജീവിതം ഒക്കെ ഒരു വലിയ സന്ദേശമാണ്…
എത്രയൊക്കെ പുരോഗമിച്ചിട്ടും എത്രത്തോളം വിദ്യാഭ്യാസം നേടിയിട്ടും ഇന്നും പെൺകുട്ടികളെ കെട്ടിക്കാൻ മാത്രമാണ് വളർത്തി കൊണ്ട് വരുന്നതെന്നും കരുതുന്ന മാതാപിതാക്കളും
സ്വപ്നങ്ങൾക്ക് വേണ്ടി ഒരൽപ്പം പോലും സാഹസത്തിന് തയ്യാറല്ലാത്ത പെൺകുട്ടികൾക്കും പഠിക്കാൻ ഒരുപാടുണ്ട് ആനന്ദിയുടെ ജീവിതത്തിൽ..
സ്വപ്നങ്ങൾ കാണൂ… ഉറച്ച ചുവടുകളോടെ മുന്നോട്ട് നടക്കൂ… ജീവിതം ഒന്നേ ഉള്ളൂ… മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നതിനൊപ്പം സ്വയം ജീവിക്കുകയും ചെയ്യൂ…
ചെയ്യാതെ പോയ ഒരുപാട് കാര്യങ്ങളെ ഓർത്ത് പിന്നീട് വേദനിക്കുമ്പോഴെക്കും സമയം ചിലപ്പോൾ കടന്നു പോയിരിക്കും…