മൊബൈല്‍ ഫോണുകള്‍ക്ക് 40% വരെ വിലക്കുറവ്‌;ആമസോണ്‍ന്റെയും ഫ്ലിപ് കാര്‍ട്ടിന്റെയും ഉത്സവകാല വില്പന ഉടന്‍ ..

ഡല്‍ഹി : ഉത്സവ സീസണ്‍ ആരംഭിച്ചതോടെ കിടിലന്‍ ഓഫറുകളുമായി ആമസോണും, ഫ്ലിപ്പ്കാര്‍ട്ടും സീസണ്‍ സെയില്‍ ആരംഭിക്കുകയാണ്. സെപ്തംബര്‍ 20 മുതല്‍ 24വരെ ബിഗ് ബില്ല്യണ്‍ ഡേയ്സ് എന്ന പേരിലാണ് ഫ്ലിപ്പ്കാര്‍ട്ടിന്‍റെ വില്‍പ്പന. അതേ സമയം സെപ്തംബര്‍ 21 മുതല്‍ 24വരെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ എന്ന പേരിലാണ് ആമസോണിന്‍റെ വില്‍പ്പനോത്സവം. ഫ്ലിപ്പ്കാര്‍ട്ട് 80 മുതല്‍ 90 ശതമാനം വരെ കിഴിവ് ചില ഡീലുകള്‍ക്ക് ഈ ദിവസങ്ങളില്‍ നല്‍കും. എസ്ബിഐ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം വരെ ഡിസ്കൌണ്ട് ഉണ്ട്. ബജാജ് വാലറ്റ് ഉപയോഗിച്ച് ഷോപ്പിംഗ്…

Read More

നാലാം തവണയും ദിലീപിന് ജാമ്യമില്ല.

അങ്കമാലി∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ നടൻ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേട്ട് കോടതി തള്ളി. ആദ്യം അങ്കമാലി മജിസ്ട്രേട്ട് കോടതി ജാമ്യം തള്ളിയതിനെ തുടർന്നു ദിലീപ് രണ്ടു തവണ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി രണ്ടുതവണയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതോടെയാണു ദിലീപ് വീണ്ടും അങ്കമാലി കോടതിയുടെ കനിവു തേടിയെത്തിയത്. നടിയുടെ നഗ്നചിത്രങ്ങൾ പകർത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണു പൊലീസ് ഉന്നയിച്ചതെന്നും അതിൽ അന്വേഷണം പൂർത്തിയായെന്നും ദിലീപ് ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 10 വർഷത്തിൽ താഴെ മാത്രം…

Read More

ഡോ: ആനന്ദിബായി ജോഷിയെ അറിയില്ലേ??

യാഥാസ്ഥിതികത കൊടുകുത്തി വാണിരുന്ന കാലത്ത് ഒരു ബ്രാന്മണ കുടുംബത്തിൽ ജനിച്ച് ചരിത്രത്താളുകളിൽ ഇടം നേടിയ വനിത.. ഏറെ എതിർപ്പുകളെ വക വെക്കാതെ കടൽ കടന്ന് ഇന്ത്യയിലെ ആദ്യ വനിത ഡോക്ടർ ആയ ധീരവനിത… സ്വന്തം ആഗ്രഹങ്ങൾക്ക് വേണ്ടി ഇപ്പോഴും സംസാരിക്കാൻ ഭയക്കുന്നവരുള്ള നാട്ടിൽ ആനന്ദി മെഡിസിൻ ബിരുദം നേടുന്നത് 1886 ൽ ആണെന്ന് കൂടി ഇതിനൊപ്പം കൂട്ടി വായിക്കണം.. 9ആം വയസ്സിൽ വിവാഹിത ആയ ആനന്ദിയ്ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള പിന്തുണ നൽകിയത് ഭർത്താവ് ഗോപാൽ ജോഷി ആയിരുന്നു… വീട്ടുകാരുടെയും സമൂഹത്തിന്റെയും എതിർപ്പുകളെ തരണം ചെയ്യാൻ…

Read More

നഗരം മുങ്ങി;പെരുമഴ തുടരുന്നു

ബെംഗളൂരു∙ നഗരത്തിൽ വീണ്ടും കനത്തമഴ. ഒരാഴ്ച മുൻപു വെള്ളത്തിലായ ബസവേശ്വരനഗർ, ശിവാനന്ദ സർക്കിൾ എന്നിവിടങ്ങളിൽ വീണ്ടും വെള്ളം കയറിയതോടെ ജനം വലഞ്ഞു. മഴ രണ്ടു ദിവസം കൂടി തുടരുമെന്നാണു കാലാവസ്ഥാ പ്രവചനം. മംഗളൂരു, ചിക്കമഗളൂരു, ചിത്രദുർഗ, ബെളഗാവി, മൈസൂരു എന്നിവിടങ്ങളിലും രണ്ടു ദിവസമായി മഴ തുടരുകയാണ്. കഴിഞ്ഞ തവണ മഴവെള്ളം കയറിയ പ്രദേശങ്ങളിലെ മഴവെള്ളച്ചാലുകൾ വൃത്തിയാക്കുന്ന പ്രവൃത്തികൾ മഴയെ തുടർന്നു തടസ്സപ്പെട്ടു. തകർന്ന റോഡുകളിലെ കുഴിയടയ്ക്കലും നിർത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി കുഴിയടച്ച പ്രധാന റോഡുകളാകട്ടെ, മഴയിൽ വീണ്ടും തകരുകയും ചെയ്തു. മഴവെള്ളകനാലുകളിലെയും അഴുക്കുചാലുകളിലെയും…

Read More

കർണാടക ആർടിസി ബസിൽ യുവതിക്ക് സുഖപ്രസവം

കലബുറഗി ∙ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കർണാടക ആർടിസി ബസിൽ യുവതിക്കു സുഖപ്രസവം. കലബുറഗി ജില്ലയിലെ ചിൻഞ്ചോളി താലൂക്കിലെ ചത്രാസൽ ഗ്രാമത്തിൽ ശനിയാഴ്ച വൈകിട്ടാണു സംഭവം. ഭർത്താവിനും ഭർതൃമാതാവിനുമൊപ്പം തണ്ടൂരിലെ ആശുപത്രിയിലേക്കുള്ള യാത്രയിലാണു ജ്യോതി (26) ആൺകുഞ്ഞിനു ജന്മം നൽകിയത്. യുവതിക്കു പ്രസവവേദന ആരംഭിച്ചതോടെ ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ ഇറക്കി. രണ്ടു യാത്രക്കാരികൾ സഹായികളായി. അമ്മയെയും കുഞ്ഞിനെയും ബസിൽത്തന്നെ ആശുപത്രിയിലെത്തിച്ചാണു ജീവനക്കാർ മടങ്ങിയത്.

Read More

കെഎംസിസി പ്രവർത്തകർ അഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി.

ബെംഗളൂരു : കേരളാ കർണ്ണാടക സംസ്ഥാന ഹൈവേയിൽ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാമൂഹിക ദ്രോഹികളുടെ അക്രമത്തിനും കൊളളയടിക്കുമെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടുകൊണ്ട് കേരളാ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയുടെയും എ ഐ സി സി സെക്രട്ടറി വിഷ്ണുനാഥിന്റെയും സാനിദ്യത്തിൽ കർണ്ണാടക അഭ്യന്തര മന്ത്രി ആർ രാമലീംഗ റെഡ്ഡി അവറുകൾക്ക് ബെംഗളുരു  കെ എം സി സി ജനറൽ സെക്രട്ടറി നിവേദനം നൽകി. ഓൾഇന്ത്യ യൂത്ത് ലീഗ് എക്സിക്യുട്ടീവ് അംഗം ബാബു ചേളാരി,റഹീം ചാവശ്ശേരി, വി കെ,അബ്ദുൾനാസർ,ഹാരിസ് കൊല്ലത്തി തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. കഴിഞ ഒരാഴ്ച്ച…

Read More

ബാഗ്ലൂർ മലയാളി സോണിന്റെ ഓണാഘോഷം ഹോളിക്രോസ് ഹാളിൽ വച്ച് നടന്നു.

ബെംഗളൂരു: നഗരത്തിലെ മലയാളികളുടെ ഫേസ്ബുക്ക്‌ കൂട്ടായ്മയായ ബാംഗ്ലൂർ മലയാളി സോണിന്റെ ഓണാഘോഷപരിപാടികൾ മഡിവാള മാരുതി നഗറിലുള്ള ഹോളിക്രോ സ് ഹാളിൽ വച്ച് നടന്നു. അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾക്ക് ശേഷം രുചികരമായ ഓണസദ്യയും ഉണ്ടായിരുന്നു. ഉച്ചക്ക് ശേഷം വിവിധ കായിക പരിപാടികളും നാടൻ കളികളും അരങ്ങേറി. ആറു മാസം മാത്രം പ്രായമായ ഫേസ്ബുക്ക് കൂട്ടായ്മയുടെ ഓണാഘോഷം പങ്കാളിത്തം കൊണ്ടും സംഘാടനമികവുകൊണ്ടും വ്യത്യസ്ഥത പുലർത്തി. ഉണ്ണികൃഷ്ണൻ, ഡിജോൺ, ദീനി ഡിപിൻ, വഫ, മിഥുൻ, ജീവ, നിഷാദ്,നിതിൻ ഘോഷ് ,അമോഗ് ദേവ്,രതീഷ്‌  തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Read More
Click Here to Follow Us