കെഎംസിസി പ്രവർത്തകർ അഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി.

ബെംഗളൂരു : കേരളാ കർണ്ണാടക സംസ്ഥാന ഹൈവേയിൽ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാമൂഹിക ദ്രോഹികളുടെ അക്രമത്തിനും കൊളളയടിക്കുമെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടുകൊണ്ട് കേരളാ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയുടെയും എ ഐ സി സി സെക്രട്ടറി വിഷ്ണുനാഥിന്റെയും സാനിദ്യത്തിൽ കർണ്ണാടക അഭ്യന്തര മന്ത്രി ആർ രാമലീംഗ റെഡ്ഡി അവറുകൾക്ക് ബെംഗളുരു  കെ എം സി സി ജനറൽ സെക്രട്ടറി നിവേദനം നൽകി.

  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്

ഓൾഇന്ത്യ യൂത്ത് ലീഗ് എക്സിക്യുട്ടീവ് അംഗം ബാബു ചേളാരി,റഹീം ചാവശ്ശേരി, വി കെ,അബ്ദുൾനാസർ,ഹാരിസ് കൊല്ലത്തി തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

കഴിഞ ഒരാഴ്ച്ച മുൻപ്‌ കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന കേരളാ ആർ.ടി സി.യിലെ യാത്രക്കാരെ കൊളളയടിച്ച സംഭവത്തിൽ കെ എം സി സിയുടെ ശക്തമായ ഇടപെടലുകൾ കൊണ്ട് മുഴുവൻ പ്രതികളേയും പോലീസ് പിടികൂടിയിരുന്നു .

രണ്ട് ദിവസം മുൻപെ സമാന സംഭവത്തിൽ ലോറി ഡ്രൈവറെ അക്രമിച്ചു പരികേൽപ്പിക്കുകയും ചെയ്തു ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കാൻ കർണ്ണാടക ഗവൺമെന്റിന്റെ ഭാഗത്ത് നിന്നും മുഴുവൻ സഹായങ്ങളും അഭ്യന്തര മന്ത്രി വാഗ്ധാനം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ
[masterslider id="10"]

Related posts