കർണാടക ആർടിസി ബസിൽ യുവതിക്ക് സുഖപ്രസവം

കലബുറഗി ∙ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കർണാടക ആർടിസി ബസിൽ യുവതിക്കു സുഖപ്രസവം. കലബുറഗി ജില്ലയിലെ ചിൻഞ്ചോളി താലൂക്കിലെ ചത്രാസൽ ഗ്രാമത്തിൽ ശനിയാഴ്ച വൈകിട്ടാണു സംഭവം. ഭർത്താവിനും ഭർതൃമാതാവിനുമൊപ്പം തണ്ടൂരിലെ ആശുപത്രിയിലേക്കുള്ള യാത്രയിലാണു ജ്യോതി (26) ആൺകുഞ്ഞിനു ജന്മം നൽകിയത്.

  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?

യുവതിക്കു പ്രസവവേദന ആരംഭിച്ചതോടെ ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ ഇറക്കി. രണ്ടു യാത്രക്കാരികൾ സഹായികളായി. അമ്മയെയും കുഞ്ഞിനെയും ബസിൽത്തന്നെ ആശുപത്രിയിലെത്തിച്ചാണു ജീവനക്കാർ മടങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോഴിയും ആട്ടിറച്ചി മാലിന്യവും നീക്കാൻ പുതിയ ഫീസ്:
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts