ഒറ്റ ടിക്കെറ്റില്‍ മുഴുവന്‍ ദസറ;അഞ്ചു വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഒരേ ടിക്കെറ്റില്‍;അംബാവിലാസ് കൊട്ടാരം, മൃഗശാല, കെആർഎസ് ഡാം, ചാമുണ്ഡിമല, കാരാഞ്ഞി തടാകം എന്നിവ ഒറ്റടിക്കറ്റിൽ സന്ദർശിക്കാം.

മൈസൂരു∙ ദസറകാഴ്ചകൾ കാണാൻ മൈസൂരുവിലെത്തുന്ന സഞ്ചാരികൾക്കായി ഒറ്റടിക്കറ്റ് സൗകര്യം ഏർപ്പെടുത്തുന്നു. അഞ്ച് വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒറ്റ ടിക്കറ്റെടുത്താൽ സന്ദർശിക്കാൻ സാധിക്കും. അംബാവിലാസ് കൊട്ടാരം, മൃഗശാല, കെആർഎസ് ഡാം, ചാമുണ്ഡിമല, കാരാഞ്ഞി തടാകം എന്നിവ ഒറ്റടിക്കറ്റിൽ സന്ദർശിക്കാം. ദസറ വെബ്സൈറ്റിലൂടെയും കർണാടക ടൂറിസം വികസന കോർപറേഷന്റെ വെബ്സൈറ്റിലൂടെയും ടിക്കറ്റെടുക്കാൻ സൗകര്യമുണ്ടാകുമെന്ന് ഡപ്യൂട്ടി കമ്മിഷണർ ഡി.രൺദീപ് പറഞ്ഞു. സെപ്റ്റംബർ ആദ്യവാരം മുതൽ സൗകര്യം ലഭ്യമാകും.

ഓരോ കേന്ദ്രങ്ങളുടെയും മുന്നിൽ ടിക്കറ്റെടുക്കാൻ ക്യൂ നിൽക്കേണ്ട സാഹചര്യം ഒഴിവാകുന്നതിനൊപ്പം കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ സ്ഥലങ്ങൾ കാണാനും സാധിക്കും. ടൂറിസം സീസണിൽ മാത്രം 35 ലക്ഷം സഞ്ചാരികൾ മൈസൂരു കാണാനെത്തുന്നുണ്ടെന്നാണ് കണക്ക്. ദസറയോടനുബന്ധിച്ചുള്ള കലാസന്ധ്യയിൽ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള 50 കലാസംഘങ്ങൾ പരിപാടികൾ അവതരിപ്പിക്കും. കൊട്ടാര മൈതാനിയിലാണ് പത്തു ദിവസവും വൈകിട്ട് ആറിനു കലാസന്ധ്യ അരങ്ങേറുകയെന്ന് മന്ത്രി ഉമാശ്രീ പറഞ്ഞു. സമാപനദിനത്തിൽ നടക്കുന്ന ദസറ പ്രദക്ഷിണം ഇത്തവണ റിപ്പബ്ലിക് ദിന പരേഡ് മാതൃകയിലാണ് ഒരുക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us