അജ്ഞാതനായി ഇരുന്ന് ആര്‍ക്കും എന്ത് സന്ദേശവും അയക്കാം എന്ന ആനുകൂല്യത്തിലാണ് സറഹ പ്രേമികള്‍. സറഹ സന്ദേശങ്ങളുടെ പ്രവാഹമാണ് സോഷ്യല്‍ മീഡിയ മുഴുവന്‍. എന്നാല്‍ തങ്ങള്‍ക്ക് ദേഷ്യമുണ്ടെങ്കിലും എന്നും ചിരിച്ച് കാണിക്കുന്നവരെ രണ്ട് തെറിവിളിച്ച് ആശ്വാസമായി നില്‍ക്കുന്നവര്‍ക്ക് പണി കിട്ടുമോ എന്നാണ് പുതിയ ചോദ്യം. ലഭിച്ച സന്ദേശം ആരാണ് അയച്ചതെന്ന് സറഹ പിന്നീട് വെളിപ്പെടുത്തുമോ എന്ന ഭയം ടെക് ലോകത്തും സറഹ ഉപയോക്താക്കള്‍ക്കിടയിലും സജീവമാണെന്ന് ദ നെക്സ്റ്റ് വെബ് റിപ്പോര്‍ട്ട് ചെയ്യുന്നു. സറഹയിലെ അജ്ഞാത സന്ദേശങ്ങള്‍ ആരാണ് അയച്ചതെന്ന് സറഹഎക്‌സ്‌പോസ് വെളിപ്പെടുത്തുമെന്നായിരുന്നു അതിനിടയില്‍ വാര്‍ത്ത പരന്നത്.…
Read MoreDay: 22 August 2017
ക്ലൌഡ് സീടിംഗ് ന് തുടക്കമായി;മഴമേഘങ്ങളെ താഴെയിറക്കാന്‍ ജക്കൂറില്‍ നിന്നും വിമാനങ്ങള്‍ പറന്നു തുടങ്ങി.
ബെംഗളൂരു: കൃത്രിമ മഴ പെയ്യിക്കാനുള്ള സർക്കാരിന്റെ ക്ലൗഡ് സീഡിങ്ങിന് തുടക്കമായി. ജക്കൂർ എയർഫീൽഡിൽ തയാറാക്കിയ രണ്ട് 44 എ സീരീസിലുള്ള വിമാനങ്ങളിലാണ് മേഘങ്ങളിൽ ഡ്രൈ ഐസ് വിതച്ചുള്ള ക്ലൗഡ് സീഡിങ് ആരംഭിച്ചത്. ആദ്യദിനത്തിൽ മാഗഡി മേഖലയിലാണ് സോഡിയം ക്ലോറൈഡും പൊട്ടാഷ്യവും അടങ്ങിയ മിശ്രിതം വിതറിയത്. മേഘവിന്യാസം അനുകൂലമാകാത്തതിനാൽ വൈകിട്ടാണ് വിമാനങ്ങൾ പറന്നുയർന്നത്. മേഘങ്ങളിൽ വരുന്ന വ്യത്യാസം അറിയാൻ ഹെബ്ബാളിലെ ജികെവികെ ക്യാംപസിൽ മൂന്ന് റഡാറുകളും ക്രമീകരിച്ചിട്ടുണ്ട്. മന്ത്രി എച്ച്.കെ.പാട്ടീൽ, കൃഷി മന്ത്രി കൃഷ്ണ ബൈര ഗൗഡ എന്നിവരാണ് ക്ലൗഡ് സീഡിങ് ഫ്ലാഗ് ഓഫ് ചെയ്തത്.…
Read Moreഞായറാഴ്ചകള്‍ മെട്രോ പ്രവര്‍ത്തനം ആരംഭിക്കുന്നത് 8 മണിക്ക് മാത്രം;വ്യക്തമായ അറിയിപ്പ് ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ വലയുന്നു.
ബെംഗളൂരു∙ നമ്മ മെട്രോ ട്രെയിനുകളിലെ ഞായറാഴ്ചകളിലെ സമയമാറ്റം സംബന്ധിച്ച് വ്യക്തമായ അറിയിപ്പ് നൽകാത്തത് യാത്രക്കാരെ വലയ്ക്കുന്നു. സാധാരണ ദിവസങ്ങളിൽ രാവിലെ അഞ്ച് മുതൽ 11 വരെയാണ് മെട്രോ സർവീസെങ്കിലും ഞായറാഴ്ചകളിൽ രാവിലെ എട്ട് മുതൽ 11 വരെയായി സർവീസ് ചുരുക്കിയിട്ടുണ്ട്. എന്നാൽ മെട്രോ സ്റ്റേഷനുകളിൽ ഇതു സംബന്ധിച്ചുള്ള അറിയിപ്പൊന്നും പ്രദർശിപ്പിച്ചിട്ടില്ല. ആഴ്ചയിൽ ഏഴ് ദിവസവും രാവിലെ അഞ്ച് മുതൽ 11വരെയാണ് മെട്രോ സർവീസ് എന്നാണ് അറിയിപ്പ് ബോർഡുകളിലുള്ളത്. പരീക്ഷകളടക്കം വിവിധ ആവശ്യങ്ങൾക്ക് ഞായറാഴ്ചകളിൽ മറ്റു നഗരങ്ങളിൽ നിന്നെത്തുന്നവരാണ് ഇത് കാരണം വലയുന്നത്. പരീക്ഷാ കേന്ദ്രങ്ങളിലേക്കും…
Read Moreഗണേശോൽസവം:ആയിരം സ്പെഷ്യല്‍ സര്‍വിസുകളുമായി കര്‍ണാടക ആര്‍ടിസി;കേരള ആര്‍ടിസി സ്പെഷ്യലുകള്‍ പ്രഖ്യാപിച്ചു.
ബെംഗളൂരു ∙ ഗണേശോൽസവ അവധിക്കു ബെംഗളൂരുവിൽനിന്ന് ആയിരത്തിലേറെ സ്പെഷൽ സർവീസുകളുമായി കർണാടക ആർടിസി. വെള്ളിയാഴ്ച മുതൽ അവധി ആയതിനാൽ നാട്ടിലേക്കു തിരിക്കുന്ന ബെംഗളൂരു മലയാളികൾക്കായി കേരള ആർടിസിയും സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചു. 24ന് എറണാകുളം (1), തൃശൂർ (1), കോഴിക്കോട് (3), കണ്ണൂർ (1), പയ്യന്നൂർ (1) എന്നിവിടങ്ങളിലേക്കായി ഏഴു സ്പെഷലുകളാണ് ഇന്നലെവരെ അനുവദിച്ചത്. തിരക്കനുസരിച്ച് ഇന്നു കൂടുതൽ സ്പെഷലുകൾ പ്രഖ്യാപിക്കുമെന്നു കേരള ആർടിസി അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കു കെഎസ്ആർടിസി കൗണ്ടറുകളുമായി ബന്ധപ്പെടാം. ഫോൺ: 080–26756666 (സാറ്റ്‌ലൈറ്റ് ബസ് സ്റ്റാൻഡ്), 9483519508 (മജസ്റ്റിക്),…
Read More