ബെന്ഗളൂരു : 2700 കോടി രൂപ ചെലവഴിച്ച് നഗരത്തിലെ ചാലുക്യ സര്‍ക്കിളില്‍ നിന്നും എയര്‍പോര്‍ട്ട് റോഡ് ലേക്ക് നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്ന സ്റ്റീല്‍ ഫ്ലൈഓവറില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറി.നഗര വികസന കാര്യമന്ത്രി ശ്രീ കെ ജെ ജോര്‍ജ് ഔദ്യോകികമായി അറിയിച്ചതാണ് ഇക്കാര്യം. വായിക്കുക : രാജ്യത്തെ ഏറ്റവും നീളം കൂടിയ ഇരുക്ക് ഫ്ലൈ ഓവര്‍ വരുന്നു ,ബെന്ഗളൂരുവില്‍! വായിക്കുക :എതിര്‍ത്തും അനുകൂലിച്ചും തദ്ദേശവാസികള്‍;ഉരുക്ക് മേല്‍പ്പാതയുടെ നിര്‍മാണം ഒന്നാം തീയതി തന്നെ തുടങ്ങും;ആദ്യ ഘട്ടത്തിന് ഉള്ള 95 കോടി അനുവദിച്ചു. വായിക്കുക : നാളെ നടക്കേണ്ട നിർമ്മാണ…
Read MoreDay: 2 March 2017
കര്‍ണാടകയിൽ സര്‍ക്കാര്‍മേഖലയില്‍ ആറു മെഡിക്കല്‍ കോളേജുകള്‍കൂടി വരുന്നു.
ബെംഗളൂരു: കര്‍ണാടകയിൽ സര്‍ക്കാര്‍മേഖലയില്‍ ആറു മെഡിക്കല്‍ കോളേജുകള്‍കൂടി സ്ഥാപിക്കുമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി ശരണ്‍പ്രകാശ് ആര്‍. പാട്ടീല്‍ അറിയിച്ചു. ധനകാര്യമന്ത്രാലയത്തിന് അനുമതി ലഭിച്ചാല്‍ മെഡിക്കല്‍ കോളേജുകളുടെ പ്രാരംഭപ്രവര്‍ത്തനം തുടങ്ങാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ബാഗല്‍കോട്ട്, ഹാവേരി, ചിത്രദുര്‍ഗ, തുമകൂരു, ചിക്കബെല്ലാപുര്‍, യാദ്ഗീര്‍ എന്നിവിടങ്ങളിലാണ് കോളേജുകള്‍ സ്ഥാപിക്കുക. ബെംഗളൂരുവിലെ ബൗറിങ് ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്താനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആറു മെഡിക്കല്‍ കോളേജുകള്‍ ആരംഭിച്ചിരുന്നു.
Read Moreപിണറായി വിജയന്‍റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി പ്രതിഫലം!
ഭോപ്പാല്‍: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി പ്രതിഫലം നല്‍കുമെന്ന് ആര്‍എസ്എസ് നേതാവ്. മധ്യപ്രദേശിലെ ഉജ്ജയ്നിലെ ഡോ.ചന്ദ്രാവത്ത് എന്ന ആര്‍എസ്എസ് പ്രമുഖാണ് വിവാദ പ്രസ്താവന നടത്തിയത്. ഉജ്ജയ്നിലെ ഒരു പൊതുപരിപാടിയില്‍ സ്ഥലം എംപിയും എംഎല്‍എയുടെയും സാന്നിധ്യത്തിലാണ് പ്രസ്താവന. തന്‍റെ സ്വത്തുക്കള്‍ മുഴുവന്‍ വിറ്റിട്ടായാലും പിണറായിയുടെ തലയെടുക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കും എന്നാണ് ഡോ.ചന്ദ്രവത്ത്, സ്ഥലം എംപി ചിന്താമണി മാളവ്യ, എംഎഎല്‍എ മോഹന്‍ യാദവ് എന്നിവരുടെ സാന്നിധ്യത്തില്‍ പ്രസ്താവിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നിരന്തരം കൊല്ലപ്പെടുത്തുന്ന രീതിയാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിക്കുന്നത് എന്നായിരുന്നു ആര്‍എസ്…
Read Moreവിഷു- ഈസ്റ്റർ അവധി:ടിക്കറ്റ് കിട്ടിയില്ലേ? സ്പെഷൽ ട്രെയിൻ ഉണ്ട്, മൈസൂർ- എറണാകുളം സ്പെഷൽ ബെംഗളൂരു വഴി.
ബെംഗളൂരു : മധ്യവേനലവധിക്കും ഈസ്റ്റർ, വിഷു ആഘോഷങ്ങൾക്കുമായി കേരളത്തിലേക്ക് പോകുന്നവർക്കായി മൈസൂരുവിൽ നിന്ന് എറണാകുളത്തേക്കും തിരിച്ചും ദക്ഷിണ പശ്ചിമ റെയിൽവേ പ്രതിവാര സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. സുവിധ മാതൃകയിൽ ഉള്ള സ്പെഷൽ ഫെയർ മാതൃകയിൽ ഉള്ളതാണ്. ബെംഗളൂരു വഴി കടന്നു പോകുന്നതിനാൽ ബെംഗളുരു മലയാളികൾക്കും ഈ ട്രെയിൻ ഉപകാരപ്പെടും. മൈസൂർ- എറണാകുളം ജംഗ്ഷൻ സ്പെഷൽ ട്രെയിൻ (06042) ബുധനാഴ്ചകളിൽ, ഏപ്രിൽ 5, 12, 19, 26 തീയതികളിൽ രാത്രി 9 ന് മൈസൂരുവിൽ നിന്ന് യാത്ര തുടങ്ങും വ്യാഴാഴ്ച ഉച്ചക്ക് 1.20 ന് എറണാകുളം…
Read More