ബെന്ഗളൂരു : ചിക്കമങ്ങലൂറില്‍ നിന്നും ബെന്ഗലൂരുവിലേക്ക് വരികയായിരുന്ന കര്‍ണാടക ആര്‍ ടി സി യുടെ ബസിനു തീ പിടിച്ചു ഒരു സ്ത്രീ മരിച്ചു.നാലുപേര്‍ക്ക് പരിക്ക് ഉണ്ട്.പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.ദേശീയ പാത നാലില്‍ നെലമംഗല ക്ക് സമീപം അറിഷണകുന്റെ എന്നാ സ്ഥലത്താണ് അപകടം നടന്നത്. ഇന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് കര്‍ണാടക ആര്‍ ടി സിയുടെ ബസ് അപകടത്തില്‍ പെട്ടത്. ഭാഗ്യമ്മ (52)ആണ് അപകടത്തില്‍ മരിച്ചത്,60% പൊള്ളല്‍ ഏറ്റ ഒരു യാത്രക്കാരന്‍ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലാണ്.മരിച്ച ആളുടെ കുടുംബന്കത്തിനു കര്‍ണാടക ആര്‍ ടി സി…
Read MoreMonth: February 2017
പള്‍സര്‍ സുനി എന്ന പേരില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത് ദിലീപ് ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹിയായ റിയാസ് ഖാന്റെ ചിത്രം.
യുവനടിയെ ആക്രമിച്ച കേസില്‍ പോലീസ് പ്രധാനപ്രതിയായ പള്‍സര്‍ സുനിക്കായി വലവിരിച്ചിരിക്കുകയാണ്. അതിനിടയിലാണ് പള്‍സര്‍ സുനിയാണെന്ന് പറഞ്ഞ് റിയാസ് ഖാൻ എന്ന ചെറുപ്പക്കാരന്റെ ചിത്രം വ്യാപകമായി പ്രചരിക്കപ്പെടുന്നത്. നടന്‍ ദിലീപിന്‍റെ ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹിയായ റിയാസിന്‍റെ ഫേസ്ബുക്ക് അക്കൌണ്ടില്‍ നിന്നും എടുത്ത ചിത്രങ്ങള്‍ വച്ചുതന്നെയാണ് പ്രചരണം എന്നതാണ് ഇതിലെ ദൌര്‍ഭാഗ്യകരമായ കാര്യം. ഇതിനൊപ്പം പള്‍സര്‍ സുനിയുടെ യഥാര്‍ത്ഥ പേര് റിയാസ്ഖാന്‍ ആണെന്നുവരെ പ്രചരണം ഉയര്‍ന്നു. ശനിയാഴ്ച വൈകീട്ട് ദിലീപ് ഫാന്‍സ് അസോസിയേഷന്‍ ആലപ്പുഴ മീറ്റിംഗ് കഴിച്ച് അവിടുന്ന് എടുത്ത ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.…
Read Moreആംബുലന്‍സ് വിളിക്കാന്‍ പണമില്ല; മകളുടെ മൃതദേഹവുമായി പിതാവ് മോപ്പഡില്‍
ബെന്ഗളൂരു: ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാത്തതിനാല്‍ ഒഡീഷയില്‍ ഭാര്യയുടെ മൃതദേഹം ചുമന്നുനടന്ന ഭര്‍ത്താവിന്‍റെ ചിത്രം രാജ്യമനസാക്ഷിയുടെ മനസ്സില്‍ നിന്നും മായും മുമ്പേ ഞെട്ടിപ്പിക്കുന്ന മറ്റൊരു സംഭവം കൂടി. ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ മകളുടെ മൃതദേഹം മോപ്പഡില്‍ വഹിക്കാന്‍ വിധിക്കപ്പെട്ട് ഒരു പിതാവ്. കര്‍ണാടകയിലെ മധുഗിരിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ചിക്‍മംഗ്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വീരപുര ഗ്രാമത്തിലെ തിമ്മപ്പ എന്ന പിതാവിനാണ് ഈ ദുര്‍വിധി. കൂലിപ്പണിക്കാരായ തിമ്മപ്പയുടെയും ഗൗരമ്മയുടെയും 20 വയസ്സുള്ള മകള്‍ രത്‌നമ്മയെ കടുത്ത പനിയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീടിനടുത്ത് ഡോക്ടറുടെ സേവനം ലഭ്യമല്ലാതിരുന്നതിനാല്‍ 20 കിലോ…
Read Moreശിവരാത്രി അവധിക്ക് കർണാടക ആർ ടി സി യുടെ 9 സ്പെഷലുകൾ;ഇരുട്ടിൽ തപ്പി കേരള ആർടിസി.
ബെംഗളൂരു : ശിവരാത്രി ആഘോഷിക്കാൻ നാട്ടിൽ പോകുന്നവർക്കായി കർണാടക ആർ ടി സി സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചു.ഏറ്റവും തിരക്ക് പ്രതീക്ഷിക്കുന്ന 23 ന് ഒൻപതു സ്പെഷൽ ബസുകളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി സർവീസ് നടത്തുന്നത്. കേരള ആർടി സി യുടെ സർവ്വീസുകളുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല. പതിവുപോലെ സ്പെയർ ബസുകളുടെ അഭാവമാണ് സ്പെഷൽ അനുവദിക്കാൻ തടസ്സമെന്ന് അധികൃതർ അറിയിച്ചു. ശിവരാത്രിക്ക് പിന്നാലെ ശനി ഞായർ അവധി ദിവസങ്ങൾ വരുന്നതോടെ വ്യാഴാഴ്ച സ്വകാര്യ ബസുകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.തിരുവനന്തപുരത്തേക്ക് 2200 രൂപയും എറണാകുളത്തേക്ക് 2000 രൂപയും…
Read Moreഎയര്‍ ഹോസ്റ്റെസിനെ നടുറോട്ടില്‍ വസ്ത്രങ്ങള്‍ ഉരിഞ്ഞ് അപമാനിക്കാന്‍ ശ്രമം;നഗരത്തില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുന്നു.
ബെംഗളൂരു: നടുറോഡില്‍ അജ്ഞാതനായ ബൈക്ക് യാത്രികന്‍ എയര്‍ ഹോസ്റ്റസിനെ ലൈംഗികമായി കയ്യേറ്റം ചെയ്തു. ബാനസ്‌വാഡി എച്ച്.ആര്‍.ബി.ആറിന് സമീപത്തെ തെരുവിലാണ് സംഭവം. സുഹൃത്തിനൊപ്പം വഴിയരികിലൂടെ രാത്രി നടന്നു പോവുകയായിരുന്ന യുവതിയെ ബൈക്ക് യാത്രികന്‍ ആക്രമിക്കുകയും വസ്ത്രം വലിച്ചു കീറുകയുമായിരുന്നു. ഫെബ്രുവരി 12-നായിരുന്നു സംഭവം നടന്നതെങ്കിലും കുറച്ച് ദിവസം കഴിഞ്ഞാണ് പോലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്‍കുന്നത്. പരാതി നല്‍കി ഇത്ര ദിവസമായിട്ടും കുറ്റവാളികളെ പിടികൂടിയിട്ടില്ല. അക്രമം നടന്നതിന്റെ ആഘാതത്തില്‍ ആയിരുന്നതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് യുവതി പറയുന്നു. സുഹൃത്തിനോടൊപ്പം ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ഹെല്‍മറ്റിട്ട ബൈക്ക് യാത്രികന്‍…
Read Moreപളനി സ്വാമിയില്‍ വിശ്വാസം.
ചെന്നൈ: തമിഴ്‌നാട്ടില്‍ നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍, പ്രതിപക്ഷ അംഗങ്ങളെ പുറത്താക്കിയ ശേഷം നടത്തിയ വിശ്വാസ വോട്ടെടുപ്പില്‍ പളനി സ്വാമിക്ക് ജയം. 122 പേര്‍ പളനി സ്വാമിക്ക് വോട്ട് ചെയ്തു. 11 വോട്ടുകള്‍ പനീര്‍ സെല്‍വത്തിന് ലഭിച്ചു. ഡിഎം.കെ അംഗങ്ങളെ ബലം പ്രയോഗിച്ച് സഭയില്‍നിന്ന് പുറത്താക്കിയ ശേഷം, ഭരണപക്ഷ അംഗങ്ങള്‍ മാത്രമുള്ള സഭയില്‍ നടത്തിയ വോട്ടെടുപ്പിലാണ് പളനി സ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടിയത്. രണ്ട് തവണ നിര്‍ത്തിവെച്ചശേഷം മൂന്ന് മണിക്ക് സഭ ചേര്‍ന്നാണ് വി്വൊസ വോട്ടെടുപ്പ് നടന്നത്. രഹസ്യ വോട്ടെടുപ്പ് വേണമെന്ന പ്രതിപക്ഷ ആവശ്യം ഗൗനിക്കാതെ…
Read Moreപ്രമുഖ നടിയെ യാത്രയ്ക്കിടെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചതായി പരാതി.മുന്‍ ഡ്രൈവര്‍ അറസ്റ്റില്‍
കൊച്ചി: പ്രമുഖ നടിയെ യാത്രയ്ക്കിടെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചതായി പരാതി. ഇന്നലെ അർധരാത്രി അങ്കമാലിയിൽ വച്ചായിരുന്നു സംഭവം. ഉപദ്രവിച്ചശേഷം കാക്കനാടിനു സമീപം ഇറക്കിവിട്ടു. മുൻ ഡ്രൈവർ ഉൾപ്പെട്ട അഞ്ചംഗ സംഘമാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്നു നടി പൊലീസിനു മൊഴി നൽകി. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.പ്രമുഖ നടിയെ ഉപദ്രവിച്ചവരെക്കുറിച്ച് സൂചന കിട്ടിയതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് വിശദാംശങ്ങള്‍ തേടി. നടി സഞ്ചരിച്ച വാഹനത്തിൽ പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം ഇടിപ്പിച്ച് അപകടത്തിന്റെ പ്രതീതി ഉണ്ടാക്കിയ ശേഷമായിരുന്നു തട്ടിക്കൊണ്ടുപോകൽ. അപകടമുണ്ടാക്കിയ…
Read Moreസൌജന്യ ചികിത്സ പദ്ധതികളും “ശരിയാകുന്നു”.
തിരുവനന്തപുരം: കാരുണ്യ, സുകൃതം എന്നിവയടക്കം സൗജന്യ ചികിത്സാ പദ്ധതികള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു. സൗജന്യ ചികിത്സ നല്‍കിയ വകയില്‍ 900 കോടിയിലേറെ രൂപ കുടിശിക വന്നതോടെയാണ് പദ്ധതികള്‍ നിര്‍ത്താലാക്കാനുള്ള നീക്കം സര്‍ക്കാര്‍ നടത്തുന്നത്. അതേസമയം ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാനാണ് ഈ പദ്ധതികള്‍ നിര്‍ത്തലാക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ വമ്പന്‍ പദ്ധതികളായിരുന്നു കാരുണ്യ ബെനവലന്റ് ഫണ്ട് ചികിത്സാ പദ്ധതിയും സുകൃതവും. ഇവയടക്കം ഒന്‍പതിലേറെ സൗജന്യ ചികില്‍സാ പദ്ധതികളാണ് പിണറായി സര്‍ക്കാര്‍ നിര്‍ത്തലാക്കാനൊരുങ്ങുന്നത്. പദ്ധതികള്‍ വഴി സൗജന്യ…
Read Moreഅവസാന ജയം ശശികലക്ക്;ഇടപ്പാടി പളനി സ്വാമി മുഖ്യമന്ത്രി പദത്തിലേക്ക്.
ചെന്നൈ: എഐഎഡിഎംകെ നിയമകക്ഷി നേതാവ് എടപ്പാടി പളനി സ്വാമിയെ തമിഴ്‌നാട് മുഖ്യമന്ത്രിയാക്കി ഗവര്‍ണര്‍ ഉത്തരവിറക്കി. പളനി സ്വാമിയെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതായാണ് വിവരം. പളനി സ്വാമി ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പുതിയ നീക്കം. സത്യപ്രതിഞ്ജ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് നടക്കുമെന്നാണ് സൂചനകള്‍. 15 ദിവസത്തിനകം പളനി സ്വാമി ഭൂരിപക്ഷം തെളിയിക്കണം. അതേ സമയം പാര്‍ട്ടിയിലെ ഭിന്നത തീര്‍ക്കാന്‍ ഒ പനീര്‍ സെല്‍വവും പളനിസ്വാമിയും തമ്മില്‍ സമവായത്തിന് നീക്കം തുടങ്ങി. കുവത്തൂരിലെ റിസോര്‍ട്ടില്‍ എംഎംല്‍മാര്‍ യോഗം ചേരുകയാണ്. തമിഴഅനാട്ടിലെ ഭരണ പ്രതിസന്ധി…
Read Moreലാവലിന്‍ കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും.
കൊച്ചി: ലാവലിന്‍ കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയാണ് ഇന്ന് പരിഗണനക്ക് വരുന്നത്. നേരത്തെ നിരവധി തവണ മാറ്റിവക്കപ്പെട്ട ഹര്‍ജിയാണിത്. സിബിഐയുടെ അഭിഭാഷകന്‍ ഇന്നും ഹാജരാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. സിബിഐ അന്വേഷിച്ച കേസില്‍ 2013 നവംബര്‍ അഞ്ചിന് സിബിഐ കോടതി പിണറായി വിജയന്‍ വിജയനുള്‍പ്പടെയുള്ളവരെ പ്രതികളാക്കി നല്‍കിയ കുറ്റപത്രം സിബിഐ കോടതി തള്ളിയിരുന്നു. ഇതിനെതിരെ സിബിഐ അടക്കം നല്‍കിയ റിവിഷന്‍ ഹര്‍ജിയാണ് പരിഗണനക്ക് വരുന്നത്. മുമ്പ് നിരവധി തവണ മാറ്റിവക്കപ്പെട്ട ഹര്‍ജിയാണിത്. ഇക്കഴിഞ്ഞ 13ന്…
Read More