ടോക്യോ: വലിയ തീരുമാനത്തിന് ഒപ്പം നില്‍ക്കുന്ന ഭാരത ജനതയെ സല്യൂട്ട് ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന് വേണ്ടി ജനങ്ങള്‍ ത്യാഗം സഹിക്കുകയാണെന്നും അദ്ദേഹം ജപ്പാനില്‍ പറഞ്ഞു. കള്ളപ്പണം തടയാനുള്ള ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അതിനൊപ്പം എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി നില്‍ക്കണം. കള്ളപ്പണം ഗംഗയില്‍ ഒഴുക്കുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി ജപ്പാനിലെ ഭാരതീയരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ശക്തമായ തീരുമാനങ്ങള്‍ കൊണ്ടുമാത്രമേ രാജ്യത്തെ ശക്തിപ്പെടുത്താനാവൂ. അതിനാല്‍ രാജ്യത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി പിന്തുണയ്ക്കണമെന്നും മോദി ആവശ്യപ്പെട്ടു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച തീരുമാനം രാജ്യത്തെ അറിയിച്ച ശേഷം…
Read MoreDay: 12 November 2016
2000 രൂപാ നോട്ടിന്റെയും വ്യാജന്‍ ഇറങ്ങി.
ബംഗളുരു: കള്ളപ്പണവും കള്ളനോട്ടും തടയാനായി, 1000, 500 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച് പുതിയതായി പുറത്തിറക്കിയ 2000 രൂപാ നോട്ടിന്റെയും വ്യാജന്‍ ഇറങ്ങി. കര്‍ണാടകയിലാണ് പുതിയ 2000 രൂപ നോട്ടിന്റെയും വ്യാജന്‍ പ്രചരിച്ചത്. ഏഷ്യാനെറ്റ് ന്യൂസബിള്‍ വെബ് പോര്‍ട്ടലാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്. ചിക്കമംഗളൂരിലെ കാര്‍ഷിക വിപണിയിലാണ് 2000 രൂപാ നോട്ടിന്റെ വ്യാജന്‍ ആദ്യം പുറത്തിറങ്ങിയത്. പുതിയ നോട്ടിന്റെ കളര്‍ ഫോട്ടോകോപ്പിയാണ് ഈ നോട്ടെന്നാണ് ആധികൃതര്‍ പറയുന്നത്. പഴയ നോട്ട് മാറാന്‍ നടക്കുന്നവരെയാണ് തട്ടിപ്പുകാര്‍ വലയിലാക്കിയത്. പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് വാങ്ങിയാണ് ഈ…
Read Moreകള്ളനോട്ട് പിടിച്ചു !
കൊണ്ടോട്ടി: ബാങ്കില്‍ പണം നിക്ഷേപിക്കാനെത്തിയ സ്ത്രീയില്‍ നിന്ന് 35,000 രൂപയുടെ കള്ളനോട്ട് പിടികൂടി. മലപ്പുറം കൊണ്ടോട്ടി എസ്ബിടി ശാഖയില്‍ അടയ്ക്കാനായി കൊണ്ടുവന്ന 45,000 രൂപയില്‍ 35,000 രൂപയും കള്ളനോട്ടുകളായിരുന്നു. വൈദ്യരങ്ങാടി സ്വദേശിനി മറിയുമ്മയുടെ കൈയില്‍ നിന്നുമാണ് കള്ളനോട്ട് പിടികൂടിയത്. ആയിരം രൂപയുടെ നോട്ടുകെട്ടാണ് ഇവര്‍ കൊണ്ടുവന്നത്. കൗണ്ടറില്‍ പണം എണ്ണുന്നതിനിടെയാണ് കള്ളനോട്ട് കാഷ്യറുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മറിയുമ്മയെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. ഇവരുടെ മകന്‍ വിദേശത്താണുള്ളത്. ഇയാള്‍ വീടുപണിക്കായി അയച്ചുകൊടുത്ത പണമാണിതെന്നാണ് മറിയുമ്മ…
Read More