1000,500 നോട്ടുകള്‍ റദ്ദാക്കിക്കൊണ്ട് ഇന്നലെ രാത്രി പ്രധാനമന്ത്രി പ്രധാനമന്ത്രി രാഷ്ട്രത്തോടു സംസാരിച്ചത് മുതല്‍ തുടങ്ങിയതാണ് പുതിയ 2000 രൂപയെ കുറിച്ചുള്ള വാര്‍ത്തകള്‍,അതില്‍ തന്നെ സോഷ്യല്‍ മീഡിയ പറയുന്നു പുതിയ നോട്ടില്‍ എന്‍ ജി സി (നാനോ ജി പി എസ് ചിപ്പ്) ഉണ്ടെന്നു നമ്മളില്‍ പലരും അത് സത്യമാണ് എന്ന് വിശ്വസിച്ച് കൂടുതല്‍ പേര്‍ക് ഷെയര്‍ ചെയ്തു.
ഇതിലെ സത്യവും അസത്യവും നമുക്കൊന്ന് വിശകലനം ചെയ്യാം:
- ആദ്യം തന്നെ പറയട്ടെ പുതിയ 2000 രൂപ ഇറക്കുന്നതിനെ കുറിച്ച് റിസേര്‍വ് ബാങ്ക് പുറത്തിറക്കിയ രേഖകളില്‍ എവിടെയും ഇങ്ങനെ ഒരു എന്‍ ജി സി ട്രക്കിങ്ങിനെ കുറിച്ച് പറയുന്നില്ല.മറ്റു പല സുരക്ഷ പരിശോധനയും കൊടുതിട്ടുണ്ട് എങ്കിലും ജി പി എസ് ട്രക്കിങ്ങിനെ കുറിച്ച് എവിടെയും ഇല്ല.റിസേര്‍വ് ബാങ്കിന്റെ പത്ര പ്രസ്താവന ഇവിടെ വായിക്കാം https://twitter.com/RBI/status/796031080755138563/photo/1
- പിന്നെ ആര്‍ എഫ് ഐ ഡി ചിപ്പുകള്‍ കടലാസ്സില്‍ നിര്‍മിക്കുക എന്നത് പ്രായോഗികം തന്നെയാണ് ,2013 ല്‍ തന്നെ ഇങ്ങനെ ഒരു സാങ്കേതിക വിദ്യയെ ക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു (അതിവിടെ വായിക്കാം http://www.bbc.com/news/technology-22369628) പക്ഷെ ആര്‍ എഫ് ഐ ടിക്ക് കിലോമീറ്ററുകള്‍ അകലെ നിന്ന് ട്രാക്ക് ചെയ്യുക എന്നത് പ്രായോഗികമല്ല ഈ സിഗ്നലുകള്‍ സഞ്ചരിക്കുന്ന ദൂരം ഇന്ച്ചുകള്‍ മാത്രമാണ്.ചിലപ്പോള്‍ ആര്‍ എഫ് ഐ ഡി ഉള്ള കടലാസുകള്‍ ഉപയോചിരിക്കാം എന്നാല്‍ അത് ഉപഗ്രഹങ്ങളില്‍ നിന്ന് ട്രാക്ക് ചെയ്യുക എന്നത് ഇപ്പോള്‍ പ്രായോഗികമല്ല.എന്നാല്‍ ആര്‍ എഫ് ഐ ഡി നമ്പറിംഗ് ചേര്‍ത്തുകൊണ്ട് സമീപത്തു വച്ചു സ്കാന്‍ ചെയ്തു ഓട്ടോ മാറ്റിക് ആയി ഏതെങ്കിലും സെര്‍വരുമായി ബന്ധപ്പെടുത്തി അതുവരെ ഇഷ്യൂ ചെയ്ത നോട്ടുകള്‍ എന്നു നോക്കാന്‍ കഴിയും.പക്ഷെ ഇത്തരം വാര്‍ത്തകള്‍ ഒന്നും ആര്‍ ബി ഐ പുറത്തുവിട്ടിട്ടില്ല.
ഇത്തരം അവിശ്വസനീയമായ വാര്‍ത്തകളുടെ ശരിതെറ്റുകള്‍ നിങ്ങള്ക്ക് മലയാളത്തില്‍ ഈ ബ്ലോഗില്‍ വായിക്കാം https://pathirumkathirum.wordpress.com/
(ലേഖകന്‍ പ്രോഫെസര്‍ ഒന്നുമല്ല പക്ഷെ സ്വന്തമായി ഒരു ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദവും 15 വര്‍ഷമായി ഇത്തരം മേഖലയില്‍ ജോലിചെയ്യുന്ന ആളുമാണ് )