തിരുവനന്തപുരം : വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പുകച്ചുപുറത്തു ചാടിക്കാനാണ് ചിലരുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. ജേക്കബ് തോമസ് വഴിവിട്ട് എന്തെങ്കിലും ചെയ്തതായി കരുതുന്നില്ല. വിജിലന്‍സിനോ സംസ്ഥാനത്തിനോ ചേരാത്ത പ്രവൃത്തികളൊന്നും ജേക്കബ് തോമസ് ചെയ്യുന്നില്ലെന്നും അദ്ദേഹത്തിന് പൂര്‍ണ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അദ്ദേഹത്തിനെതിരായ സിബിഐ നടപടി സ്വാഭാവികമാണെന്നു കരുതുന്നില്ല. ജേക്കബ് തോമസ് ഈ സ്ഥാനത്ത് തുടരുന്നതില്‍ എതിര്‍പ്പുള്ള ചില അധികാര കേന്ദ്രങ്ങളാണ് അതിന് പിന്നില്‍. അതിനാലാണ് ഈ കേസില്‍ അഡ്വക്കറ്റ് ജനറല്‍ ഹാജരായതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
ജേക്കബ് തോമസിനെതിരെ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ എം ഏബ്രഹാം നല്കിയ പരാതി ലഭിച്ചിട്ടുണ്ട്. പരാതിയില്‍ വിശദീകരണം തേടിയതായും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി.കഴിഞ്ഞ ദിവസമാണ് കെ എം ഏബ്രഹാമിന്റെ വസതിയില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്. പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ എം ഏബ്രഹാമിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ജേക്കബ് തോമസിനെതിരെ അദ്ദേഹം നല്കിയ പരാതിയാണ് നിയമസഭയില്‍ ചെന്നിത്തല സബ്മിഷനായി അവതരിപ്പിച്ചത്. സംസ്ഥാനത്ത് ഐഎഎസ്–ഐപിഎസ് ചക്കളത്തിപ്പോരാണ് നടക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.