കണ്ണൂർ: നാളെ സംസ്ഥാനത്ത് ബിജെപി ഹര്ത്താൽ. കണ്ണൂർ പിണറായിയിൽ ബിജെപി പ്രവര്ത്തകൻ വെട്ടേറ്റ് മരിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറു മണി മുതല് വൈകീട്ട് ആറുവരെയാണ് ഹര്ത്താൽ. അവശ്യസർവീസുകളെയും പാൽ, പത്രം തുടങ്ങിയവയെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂർ പിണറായിയിൽ പുത്തൻകണ്ടം ക്വട്ടേഷന് സംഘത്തിന്റെ ഡ്രൈവറായ രമിത്താണ് കൊല്ലപ്പെട്ടത്. പിണറായി ടൗണിലെ പെട്രോൾ പമ്പിന് സമീപത്ത് ഇന്ന് രാവിലെയാണ് സംഭവം. തലയ്ക്കും കഴുത്തിനും വെട്ടേറ്റ രമിത്തിനെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. അതേസമയം, സംഘര്ഷാവസ്ഥ കണക്കിലെടുത്ത് കൂത്തുപറമ്പിൽ മൂന്നു ദിവസത്തെ നിരോധനാജഞ…
Read MoreDay: 12 October 2016
സി പി എം പ്രവര്ത്തകന് പിന്നാലെ ബി ജെ പി പ്രവര്‍ത്തകനും വധിക്കപ്പെട്ടു;കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍ ആഹ്വാനം.
കണ്ണൂര്‍: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ ബിജെപി ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി വേട്ടയാടപ്പെടുകയാണെന്നും, സര്‍ക്കാരിതിന് കൂട്ടുനില്‍ക്കുകയാണെന്നും ബിജെപി ആരോപിച്ചു. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെയാണ് നാളെ ഹര്‍ത്താലചരിക്കുന്നതെന്നും ബിജെപി സംസ്ഥാന കമ്മിറ്റി അറിയിച്ചു. ഇന്ന് രാവിലെ 10.30ഓടെ പിണറായി ടൗണിലെ പെട്രോള്‍ പമ്പിന് സമീപത്തു വെച്ച് രമിത്തിനു നേരെ ആക്രമണം ഉണ്ടായത്. ഉടന്‍ തന്നെ രമിത്തിനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും…
Read Moreഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ
ന്യൂഡല്‍ഹി: ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ചെങ്കോട്ടയിലും പരിസരങ്ങളിലുമായി തൊണ്ണൂറോളം എന്‍എസ്ജി കമാന്‍ഡോകളെയാണ് വിന്യസിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകളനുസരിച്ച് തലസ്ഥാനത്തെ മറ്റു പ്രധാനയിടങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പാക്ക് അധീന കശ്മീരിനെ കുറിച്ചും ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനത്തെ കുറിച്ചും മോദി പ്രസംഗിച്ചത് ചെങ്കോട്ടയില്‍ വച്ചായിരുന്നു. ഇത് ലോക ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തിരുന്നു. ഉറി ഭീകരാക്രമണത്തിന് ബദലായി ഭാരത സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ പശ്ചാത്തലത്തില്‍ ഭീകരാക്രമണ ഭീഷണിയെ കൂടുതല്‍ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്.
Read Moreവാഹന പിഴയടക്കാൻ ഇനി ആർ ടി ഓഫീസിൽ പോകേണ്ട,ക്യൂ നിൽക്കേണ്ട.ഓൺലൈൻ പേമെന്റ് സംവിധാനം നിലവിൽ വന്നു.
ബെംഗളൂരു : നഗരത്തിൽ വാഹനം ഓടിക്കുമ്പോൾ ഒരു പിഴവെങ്കിലും വരുത്താത്തവർ ചുരുക്കമാവും ചിലത് അറിഞ്ഞു കൊണ്ടും ചിലത് അറിയാതെയും.പിഴയടക്കാൻ ഉള്ള കടലാസ് കയ്യിൽ കിട്ടിക്കഴിഞ്ഞാൽ അടുത്ത ജോലി ആർ ടി ഒഫീസ് കണ്ടെത്തുക എന്നതും, അവിടെ ചെന്നാലോ നീണ്ട നിര.ഈ പ്രശ്നം ഒഴിവാക്കാൻ പരിഷ്കരിച്ച വെബ് സൈറ്റുമായി ബെംഗളൂരു ഗതാഗത വകുപ്പ് നിങ്ങൾക്ക് മുന്നിൽ എത്തിയിരിക്കുന്നു. വാഹന നികുതിയും പിഴയും ഫീസുമെല്ലാം ഈ സംവിധാനത്തിലൂടെ അടക്കാൻ കഴിയും.17 ബാങ്കുകളുടെ ഇൻറർനെറ്റ് ബാങ്കിങ്ങുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പോർട്ടൽ വഴിയുള്ള ഇടപാട് സുരക്ഷിതമാണ് എന്ന് മാത്രമല്ല മണിക്കൂറുകളോളം ആർ…
Read Moreജയലളിത മുഖ്യമന്ത്രിയായി തുടരും; വകുപ്പുകള്‍ ധനമന്ത്രി പനീർസെല്‍വത്തിന്
ചെന്നൈ: മുഖ്യമന്ത്രിയായി ജയലളിത തുടരുമെന്നും മുഖ്യമന്ത്രി വഹിച്ചിരുന്ന വകുപ്പുകള്‍ ധനമന്ത്രി ഒ. പനീര്‍സെല്‍വത്തിന് നല്‍കിയതായും വ്യക്തമാക്കി തമിഴ്നാട് ഗവര്‍ണര്‍ ഉത്തരവിറക്കി.മന്ത്രിസഭായോഗങ്ങളില്‍ അധ്യക്ഷത വഹിക്കാനുള്ള ചുമതലയും പനീര്‍സെല്‍വത്തിന് നല്‍കി. ജയലളിത കൈകാര്യം ചെയ്തിരുന്ന പൊതുഭരണം, ആഭ്യന്തരം, ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്, പൊലീസ്, ജില്ലാ ഭരണം തുടങ്ങിയ വകുപ്പുകളുടെ ചുമതലയാണ് പനീര്‍സെല്‍വത്തിന് കൈമാറിയത്. ജയലളിത അതിതീവ്ര വിഭാഗത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുകയാണ്.
Read Moreസാംസങ് ഗാലക്സി നോട്ട് 7 ഉല്‍പാദനവും വില്‍പനയും സാംസങ് നിര്‍ത്തി
സോൾ:സാംസങ്ങിന്റെ ഗാലക്സി നോട്ട് 7 ഫോണുകൾ കൈവശമുള്ളവർ എത്രയും പെട്ടെന്ന് അവ സ്വിച്ച് ഓഫ് ചെയ്യുവാനും ഈ ശ്രേണിയിൽപ്പെട്ട ഫോണുകൾ ഇനിമുതൽ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനും ദക്ഷിണ കൊറിയൻ സ്മാർട്ട് ഫോൺ കമ്പനിയുടെ അറിയിപ്പ്. ഈ വിഭാഗത്തിൽപ്പെട്ട ഫോണുകൾ പൊട്ടിത്തെറിക്കുന്നത് പതിവായതോടെ കമ്പനി ഇതേക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.സാംസങ്ങ് ഗാലക്സി നോട്ട് 7 ന്റെ നിർമാണം സ്ഥിരമായി നിർത്തിവയ്ക്കുകയാണെന്ന് ഒരു ദക്ഷിണ കൊറിയൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.ഗാലക്സി നോട്ട് 7 ഫോണുകളുടെ എല്ലാത്തരത്തിലുള്ള വിൽപനകളും കമ്പനി നിർത്തിവയ്ക്കുകയാണെന്നും കമ്പനി അറിയിച്ചു . ഫോണുകൾ പൊട്ടിത്തെറിക്കുന്നതായി ഉള്ള വ്യാപക പരാതിയെ തുടർന്ന് 25 ലക്ഷത്തോളം…
Read More