ദില്ലി: നിയന്ത്രണ രേഖയില്‍ അതിർത്തി കടന്ന് ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ മിന്നലാക്രമണം നടത്തി. ഇന്നലെ രാത്രിയിലായിരുന്നു ആക്രമണം. ആക്രമണത്തില്‍ നിയന്ത്രണരേഖയ്ക്ക് സമീപമുണ്ടായിരുന്ന ഭീകര ക്യാമ്പുകള്‍ക്ക് കാര്യമായ നാശനഷ്ടങ്ങൾ വരുത്താനായെന്നും കരസേന മേധാവി ദർബീർ സിംഗ് സുഹാഗ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സൈനിക നടപടികളെ കുറിച്ച് പാകിസ്ഥാനെ നേരത്തെ അറിയിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്കാണ് അതിര്‍ത്തിയില്‍ ഇന്ത്യ തിരിച്ചടി തുടങ്ങിയത്. രാവിലെ ആറുവരെ ഇത് നീണ്ടു. ഭീകര ക്യാമ്പുകള്‍ ഉണ്ടെന്ന് സംശയിക്കപ്പെടുന്ന എട്ടു സ്ഥലങ്ങളിലായിരുന്നു ഇന്ത്യയുടെ മിന്നലാക്രമണം. നിയന്ത്രിതതലത്തിലുള്ള ആക്രമണമായിരുന്നു ഇതെന്ന് കരസേനാ…
Read MoreDay: 29 September 2016
വൈദേഹി മെഡിക്കല്‍ കോളേജ് ട്രസ്റ്റിയുടെ വീട്ടില്‍ 43 കോടിയുടെ അനധികൃത സ്വത്ത്;മെഡിക്കല്‍ സീറ്റുകള്‍ക്കായി വിദ്യാര്‍ത്ഥികളില്‍ നിന്ന് പിരിച്ചെടുത്ത തലവരിപ്പണമാണോ എന്ന് സംശയം.
ബംഗളുരു: ബംഗളുരുവിലെ വൈദേഹി മെഡിക്കല്‍ കോളേജ് ട്രസ്റ്റിയുടെ വീട്ടില്‍ നിന്നും ആദായ നികുതി വകുപ്പ് കണക്കില്‍ പെടാത്ത നാല്‍പ്പത്തിമൂന്ന് കോടി രൂപ പിടിച്ചെടുത്തു. മെഡിക്കല്‍ സീറ്റിനായി വിദ്യാര്‍ത്ഥികളില്‍ നിന്ന് വാങ്ങിയ തലവരി പണം ആണിതെന്നാണ് വിവരം. ബംഗളുരു വൈറ്റ്ഫീല്‍ഡിലുള്ള വൈദേഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് റിസര്‍ച്ച് സെന്ററിന്റെ ട്രസ്റ്റികളിലൊരാളുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ആദായ നികുതി വകുപ്പ് കണക്കില്‍ പെടാത്ത നാല്പത്തിമൂന്ന് കോടി രൂപ പിടിച്ചെടുത്തത്. അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ കെട്ടുകളാക്കി വീടിനുകത്ത് പ്രത്യേക അലമാരകളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. മെഡിക്കല്‍ സീറ്റുകള്‍ക്കായി വിദ്യാര്‍ത്ഥികളില്‍…
Read Moreഓണത്തിന്റെ നഷ്ടം പൂജ നികത്തും, സ്വകാര്യ ബസുകൾ പകൽകൊള്ള ആരംഭിച്ചു. എറണാകുളത്തേക്ക് 2800 രൂപ, കോട്ടയത്തേക്ക് 2500 രൂപ.കേരള ആർ ടി സി യുടെ തത്കാൽ ടിക്കറ്റുകൾ ബാക്കി
ബെന്ഗളൂരു: ഓണവും കാവേരിവിഷയവും ഒന്നിച്ചുവന്നതോട് കൂടി സ്വകാര്യ കമ്പനികളുടെ കഴുത്തറപ്പന്‍ നടപടികള്‍ ഒന്നും ശരിക്ക് നടന്നില്ല.ഓണത്തിന്റെ തിരക്ക് തുടങ്ങിയ വെള്ളിയാഴ്ച ജനങ്ങളെ കൊള്ളയടിക്കാന്‍ കഴിഞ്ഞെങ്കിലും പിന്നീട് കാവേരി സംഘര്‍ഷത്തിന്റെ ഉച്ചസ്ഥായിയില്‍ കേരളത്തിലേക്ക് ബസുകള്‍ അയക്കാന്‍ സ്വകാര്യ ബസുകര്ക്ക് കഴിഞ്ഞില്ല എനു മാത്രമാല്ല.പ്രതീക്ഷിച്ച ഒരു ലാഭവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.അത് തിരിച്ചു പിടിക്കാനുള്ള ഒരു ശ്രമമാണെന്ന് തോന്നുന്നു പൂജ അവധിയുടെ ബസ് ചാര്‍ജ് കേള്‍ക്കുമ്പോള്‍ തോന്നുന്നത്. ഏറണാകുളതെക്ക് 2800 രൂപ,തിരുവനന്തപുരതെക്ക് 2400രൂപ കോഴിക്കോട്ടേക്ക് 2150 രൂപ കണ്ണൂരിലേക്ക് 1500 രൂപ ,സാധാരണ വിലയേക്കാള്‍ രണ്ടു മടങ്ങാണ്…
Read Moreബ്ലാക്ക്ബെറി സ്മാർട്ട് ഫോൺ നിർമാണത്തിൽ നിന്നും പിന്മാറുന്നു.
ബ്ലൂംബെര്‍ഗ്: പ്രശസ്ത മൊബൈല്‍ കമ്പനിയായ ബ്ലാക്ക്ബെറി മൊബൈല്‍ നിര്‍മാണം നിര്‍ത്തുന്നു. സോഫ്റ്റ് വെയര്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാണ് ഈ തീരുമാനം എന്ന് കമ്പനി അറിയിച്ചു.ആവശ്യമായ ഹാര്‍ഡ് വെയര്‍ മറ്റൊരു കമ്പനിയില്‍ നിന്നും എത്തിക്കാനുള്ള കരാറില്‍ ഒപ്പുവച്ചതായും കനേഡിയന്‍ കമ്പനിയായ ബ്ലാക്ക്ബെറി അറിയിച്ചു. പത്തു വര്‍ഷം മുമ്പ് ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മാണ കമ്പനിയായിരുന്നു ബ്ലാക്ക്ബെറി. ആന്‍ഡ്രോയിഡിന്റെ കടന്നു വരവോടു കൂടി ബ്ലാക്ക് ബെറിയുടെ വിപണന മൂല്യം താഴോട്ട് പോവുകയായിരുന്നു.സെക്യൂരിറ്റി ആപ്ലിക്കേഷനടക്കമുള്ള സോഫ്റ്റ്വെയര് നിര്‍മാണത്തിലാണ് ഇനി ബ്ലാക്ക്ബെറി ഊന്നല്‍ നല്‍കുന്നത്. ബ്ലാക്ബെറി പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
Read More