നേര്‍കാഴ്ച

                                                വാര്‍ത്താ മാധ്യമങ്ങളും സാഹിത്യ ലോകവും പുരോഗമന മതേതരവാദികള്‍ എന്ന് അവകാശപ്പെടുന്നവരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും എല്ലാം ചേര്‍ന്ന് ഇന്ന് ഒരു പ്രസ്ഥാനമായിരിക്കുകയാണ്. ആന്റി ബി ജെ പി പ്രസ്ഥാനം. അവര്‍ക്ക്  ബി ജെ പ്പി യെ എതിര്‍ക്കുക എന്ന ഒറ്റ അജണ്ട മാത്രമേ ഉള്ളൂ.  പരസ്പരം സഹകരിക്കാനും സഹായിക്കാനും ഒന്നും അവരുടെ ആദര്‍ശം തടസ്സമല്ല, കാരണം മാര്‍ഗം അല്ല, ലക്ഷ്യമാണ് അവര്‍ക്ക് പ്രധാനം. .  ഇങ്ങു കേരളം മുതല്‍ അങ്ങ് ഡല്‍ഹി വരെ ഉള്ള മീഡിയാകളില്‍ ബി ജെ പ്പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്ന നിസ്സാര പ്രശ്നങ്ങളെ പെരുപ്പിച്ചു കാണുകയും വികസനപ്രവര്‍ത്തനങ്ങളെ കണ്ടില്ല എന്ന് നടിക്കുകയും ചെയ്യുമ്പോള്‍, മറ്റുള്ളവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്ന ന്യൂനപക്ഷ പീഡനവും ദളിതര്‍ക്കെതിരെ ഉള്ള ആക്രണവും പോലും അവര്‍ക്ക് വാര്‍ത്തയെ അല്ല.


ലോകത്ത് ഇത്രയേറെവിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം ബി ജെ പ്പി അല്ലാതെ വേറെ ഒന്ന് കാണില്ല. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് വിമര്‍ശനങ്ങളും പരിഹാസങ്ങളും അസത്യ അപവാദ പ്രചാരണങ്ങളും അതിന്റെ ഉച്ഛസ്ഥായിയില്‍ എത്തി. നരേന്ദ്ര മോഡി എന്ന അവരുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയെ  വാര്‍ത്താ മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും പുരോഗന്മന വാദികള്‍ എന്നും ബുദ്ധിജീവികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരും ചേര്‍ന്ന്  ഒരു ഭീകരന്‍റെ  പ്രതിച്ഛായ  നല്‍കി. മോഡിയുടെ ഗുജറാത്തും ഗോധ്രാ സംഭവവും ഒക്കെ ആയിരുന്നു സജീവ ചര്‍ച്ചാ വിഷയങ്ങള്‍. ലക്ഷക്കണക്കിന്‌ കോടികളുടെ അഴിമതി കഥകള്‍ എല്ലാവരും മനപ്പൂര്‍വം തിരശീലക്കു പിന്നില്‍ ഒളിപ്പിച്ചു. ബിജെ പ്പിക്കെതിരെ സഹകരിക്കാന്‍ ഇടതുപക്ഷത്തിനോ കൊണ്ഗ്രസിണോ അവരുടെ രാഷ്ട്രീയ ലൈനുകള്‍ തടസ്സമായില്ല. പക്ഷെ  ജനങ്ങള്‍ ഇന്ന് ബുദ്ധിമാന്മാര്‍ ആണ് എന്നത് അവര്‍ മറന്നു. കാര്യങ്ങള്‍ സ്വയം അന്വേഷിച്ചു തീരുമാനത്തില്‍ എത്താനുള്ള കഴിവ് ഇന്നത്തെ ജനങ്ങള്‍ക്ക്‌ ഉണ്ടായിരുന്നു. അവര്‍ അതുചെയ്തു. അതിന്റെ ഭലമായിരുന്നു രണ്ടായിരത്തി പതിമൂന്നിലെ ദേശീയ തിരഞ്ഞെടുപ്പിന്റെ ബാക്കിപത്രം. നരേന്ദ്ര മോഡി ഗുജറാത്തില്‍ വരുത്തിയ സ്വപ്നതുല്യമായ വികസനങ്ങള്‍  അവര്‍  മനസ്സിലാക്കി. കേട്ടുമടുത്ത ആരോപണങ്ങളും നുണ പ്രചാരണങ്ങളും അവര്‍ പുച്ഛത്തോടെ തള്ളിക്കളഞ്ഞു. അങ്ങിനെ ഭാരതത്തില്‍ നരേന്ദ്രമോഡി എന്ന പുതിയ പ്രധാനമന്ത്രി സാരഥ്യം ഏറ്റെടുത്തു. STANDUP

എതിരാളികളുടെ സകല ആത്മ വിശ്വാസവും നശിക്കുന്ന രീതിയില്‍ ആയിരുന്നു പിന്നീടുണ്ടായ പ്രവര്‍ത്തനങ്ങള്‍. അവര്‍ ധാരാളം ഊഹാപോഹങ്ങള്‍ മെനഞ്ഞു. പക്ഷെ അവര്‍ക്ക് ഒന്നിനും ഒരു എത്തും പിടിയും കിട്ടിയില്ല. ഒരിക്കല്‍ പോലും മാധ്യമങ്ങളുടെ സഹായം സര്‍ക്കാര്‍ തേടുകയോ അവര്‍ സ്വയം സര്‍ക്കാരിനെ സഹായിക്കുകയോ ഉണ്ടായില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അര നൂറ്റാണ്ടു കാലത്തെ അലസത വിട്ടുണര്‍ന്നു. ഏതുകാര്യങ്ങളിലും പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ ഉണ്ട് എന്ന വിശ്വാസം ജനങ്ങളില്‍ ഉണ്ടായി. കൃഷി, വ്യവസായം ഗതാഗതം , ആരോഗ്യം, ഇന്‍ഷൂര്‍ന്‍സ് തുടങ്ങിയ എല്ലാ മേഖലകളിലും ഒരു കുതിച്ചു ചാട്ടം  ദൃശ്യമായി .  രാജ്യത്തിന്റെ സുരക്ഷയിലും ആത്മാഭിമാനത്തിലും യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ല എന്ന് ജനങ്ങള്‍ക്ക്‌ ബോധ്യപ്പെട്ടു. സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളും സാമ്പത്തിക  ആനുകൂല്യങ്ങളും ജനങ്ങളില്‍ എത്താതിരിക്കാന്‍ മാധ്യമങ്ങള്‍ മനപ്പൂര്‍വം ശ്രദ്ധിച്ചു, എന്നിട്ടും മിക്ക സംസ്ഥാനങ്ങളിലും അതെല്ലാം ജനപങ്കാളിതതോടെ വിജയിപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു.

ഈ ഒരു പോക്ക് എതിരാളികളെ അല്പമോന്നും അല്ല അസ്വസ്ഥരാക്കിയത്.  ഒരു നല്ല അവസരത്തിന് വേണ്ടി കാത്തിരിക്കാനുള്ള ക്ഷമ പോSTARTUPലും അവര്‍ കാണിച്ചില്ല. സര്‍ക്കാരിനെതിരെ ഉന്നയിക്കാവുന്ന ഒരു അവസരവും അവര്‍ പാഴാക്കിയില്ല. പൂനാ ഫിലിം ഇന്സ്ടിട്യൂട്ട് വിഷയവും  കനയ്യ വിഷയവും ഒക്കെ ഒരു ആഗോള പ്രശ്നമാക്കാന്‍ അവര്‍ ശ്രമിക്കുകയും  അതിന്റെ പേരില്‍ രാജ്യത്തെ ക്രമസമാധാനം നശിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീക്കുവാനുള്ള ശ്രമം നടത്തുകയും ചെയ്തു. പക്ഷെ ആര്‍ജ്ജവമുള്ള നേതൃത്വം കൃത്യമായി കാര്യങ്ങള്‍ നീക്കി. പ്രസംഗത്തില്‍ അല്ല പ്രവര്‍ത്തിയിലാണ് കാര്യം എന്ന് സര്‍ക്കാര്‍ കാട്ടിക്കൊടുത്തു. 

എതിര്‍ക്കുന്നവര്‍ ഇതൊന്നും ഒരു പാഠം ആയി കണ്ടില്ല. അവര്‍ കേവലം പ്രാദേശിക വിഷയങ്ങള്‍ പോലും ദേശീയ ശ്രദ്ധയില്‍ കൊണ്ടുവന്നു. വടക്കേ ഇന്ത്യയില്‍ സാധാരണ നടക്കാറുള്ള ചെറിയ അക്രമങ്ങളും ദളിതര്‍ക്കെതിരെ ഉണ്ടാവാറുള്ള ചില പീഡനങ്ങളും ഒക്കെ വന്‍ വിഷയങ്ങള്‍ ആയി ഉയര്‍ത്തിക്കൊണ്ടുവന്നു സര്‍ക്കാരിനെതിരെ ജനവികാരം ഉണ്ടാക്കാനുള്ള ഗൂഡ ശ്രമങ്ങള്‍ അവര്‍ തുടര്‍ന്നു. സ്വാധി പ്രാച്ചിയും സാക്ഷി മഹാരാജും പോലെ വിവരവും ബോധവുമില്ലാത്ത ചില നേതാക്കള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും ശക്തി പകര്‍ന്നു.സര്‍ക്കാരിന്റെ സേവന പ്രവര്‍ത്തനങ്ങളും സാമ്പത്തിക   

ഈ അടുത്ത ദിവസം ഉണ്ടായ ഒരു ചെറിയ കാര്യം ഇതിന് ഉദാഹരണമാണ്. ഹെല്‍മെറ്റ്‌ ഇല്ലാതെ കുഞ്ഞുമായി ബൈക്കില്‍ യാത്ര ചെയ്ത യുവാവിനെ ഒരു പോലീസുകാരന്‍ വയര്‍ ലെസ് സെറ്റുകൊണ്ട് തലക്കടിച്ചു പരുക്കേല്‍പ്പിച്ചു. പോലീസ് ചെയ്തത് ശുദ്ധ തെമ്മാടിത്തരം, എല്ലാവരും അംഗീകരിച്ചു. പ്രശ്നം തീര്‍ന്നു. ആരും മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ടില്ല. ആക്രമണത്തിന് ഇരയായവന്റെ ജാതിയും മതവും അന്വേഷിച്ചില്ല. പക്ഷെ ഇത് ഇവിടെ. ഇതുനടന്നത് ഒരു ബി ജെ പ്പി ഭരിക്കുന്ന സംസ്ഥാനത്ത് ആയിരുന്നു എങ്കില്‍ നിങ്ങള്‍ ഒന്ന് ചിന്തിച്ചു നോക്കൂ. ഇരയായവനെ ഉടനെ ദളിതനോ ന്യൂനപക്ഷത്തില്‍ പെട്ടവനോ ആക്കുകയായി. പിന്നീടങ്ങോട്ട് ചാനലുകളില്‍ പ്രൈം ടൈം ചര്‍ച്ചകള്‍. സാഹിതി ലോകം അവാര്‍ഡ് തിരിചേല്പ്പിച്ചുള്ള പ്രതിഷേധങ്ങള്‍, പത്രങ്ങളില്‍ കവര്‍ സ്റ്റോറികള്‍, ശരിയല്ലേ…. ???  സത്യത്തില്‍ അവിടെ ഒക്കെയും സംഭവിക്കുന്നതും ഇതുപോലെ ഉള്ള കാര്യങ്ങള്‍ മാത്രമാണ്.  

സംസ്ഥാനങ്ങളും കേന്ദ്രവും തമ്മില്‍ ഉള്ള ബന്ധം, വളരെ ഊഷ്മളമാണ് ഇപ്പോള്‍.  കേന്ദ്രം അവഗണിക്കുന്നു എന്ന ഒരു തോന്നല്‍ ഇന്ന് കേരളത്തിലെ ഒരു ജനത്തിനും ഉണ്ടാവും എന്ന് തോന്നുന്നില്ല. കേരളത്തില്‍ വന്ന പുതിയ സര്‍ക്കാര്‍ സത്യത്തില്‍ നിരാശരാക്കിയത് ഉറച്ച കമ്യുണിസ്റ്റ് കളെ ആണ്. കാരണം മുഖ്യമന്ത്രി തന്റെ പ്രവര്‍ത്തനങ്ങളില്‍പ്രധാനമന്ത്രിയെ  അനുകരിക്കുന്നതും , കേന്ദ്രം സംസ്ഥാനത്തോട് അനുഭാവ പൂര്‍വ്വം ഉള്ള നിലപാടുകള്‍ ആണ് എടുക്കുന്നത് എന്ന് പരസ്യമായി പ്രസ്താവിക്കുന്നതും  സഖാക്കള്‍ക്ക് അല്‍പമൊന്നുമല്ല വിഷമമുണ്ടാക്കിയത്. 

പ്രവാസി കാര്യ മന്ത്രാലയം സര്‍ക്കാര്‍ വിദേശ കാര്യ മന്ത്രാലയത്തില്‍ ലയിപ്പിച്ചപ്പോള്‍ പലരുടെയും നെറ്റി ചുളിഞ്ഞതാണ്. പ്രത്യേകിച്ച് കേരളത്തില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉയര്‍ന്നതാണ്. എന്നാല്‍ യമനിലെ  പ്രതിസന്ധി ഉണ്ടായപ്പോഴും ഇപ്പോള്‍ സൌദിയിലെ തൊഴില്‍ പ്രശ്നം ഉണ്ടായപ്പോഴും ഒക്കെ നമ്മുടെ വിദേശ കാര്യ മന്ത്രാലയം എത്ര ചാടുലമായാണ് കാര്യങ്ങള്‍ നീക്കിയത്എന്ന് നോക്കൂ… 

യൂറോപ്പിലും ഏഷ്യന്‍ രാജ്യങ്ങളിലും ഒക്കെ ഐസിസ് ഭീകരര്‍തേര്‍വാഴ്ച നടത്തുമ്പോള്‍ അവര്‍ക്ക് ഭാരതത്തെ സ്പര്‍ശിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് നിസ്സാര കാര്യമല്ല.  അതുപോലെ തന്നെ ഈ സര്‍ക്കാര്‍ വന്നതിനു ശേഷം രാജ്യത്ത് പറയത്തക്ക വര്‍ഗ്ഗീയ കലാപങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒരു ദേശീയ മാധ്യമത്തിന്റെയും പിന്തുണ ഇല്ല എന്ന് മാത്രമല്ല, അവര്‍ ശത്രുതയോടെ സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോഴും, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ മാര്‍ക്ക് ജനം തരും എന്ന ഉത്തമ വിശ്വാസത്തിലാണ് പ്രധാനമന്ത്രി. 

രാജ്യം വളരുകകയാണ്. ദേശീയ പാതകള്‍… റെയില്‍വേ ലൈനുകള്‍…. വൈദ്യുതി മേഖല… ജല വ്യോമ ഗതാഗത മേഖല…. എല്ലാം വളരെ വേഗം മുന്നേറുകയാണ്. രൂപയുടെ മൂല്യത്തകര്‍ച്ച പിടിച്ചു നിര്‍ത്താനും വിലക്കയറ്റം നിയന്ത്രിക്കാനും സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ തുടങ്ങിവെച്ച പല പ്രവര്‍ത്തനങ്ങളുടെയും ഭലം ഇനിയും വരാനിരിക്കുന്നതേയുള്ളൂ… എന്തായാലും ലോകത്തിനൊപ്പം…. അല്ലെങ്കില്‍ ലോകത്തിനു മുന്നില്‍ കുതിക്കുകയാണ് ഇന്ന് ഭാരതം .  എതിരാളികള്‍ എന്തെല്ലാം ദുഷ് പ്രചാരണങ്ങള്‍ നടത്തിയാലും, ഈ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക്‌ പ്രതീക്ഷയുണ്ട്… അവര്‍ സ്വപ്നം കാണാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് സത്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us