വിജയ് റുപാനി പുതിയ ഗുജറാത്ത് മുഖ്യമന്ത്രി. നിതിൻ പട്ടേൽ ഉപമുഖ്യമന്ത്രിയാകും

അഹമ്മദാബാദ്: ഗുജറാത്തിലെ പുതിയ മുഖ്യമന്ത്രിയായി ബിജെപി സംസ്ഥാന പ്രസിഡന്റ് വിജയ് രുപാനി ചുമതലയേല്‍ക്കും. ഗാന്ധിനഗറിലെ ബിജെപി ആസ്ഥാനത്ത് നടന്ന എംഎല്‍എമാരുടെ യോഗമാണ് വിജയ് രുപാനിയെ ആനന്ദിബെന്‍ പട്ടേലിനു പകരക്കാരനായി തെരഞ്ഞെടുത്തത്. നിതിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രിയാകും.

യോഗത്തില്‍ അമിത് ഷായുടെ പിന്തുണയാണ് രുപാനിക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിക്കാൻ കാരണമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനാണ് രുപാനി. ആര്‍എസ്എസ് പശ്ചാത്തലവും രൂപാനിക്ക് അനുകൂല ഘടകമായി.

  ലിവിന് പങ്കാളിയോടൊപ്പം ജീവിക്കാൻ മാതാപിതാക്കളെയും അനിയത്തിയെയും ഫ്ലാറ്റിലിട്ട് കാമുകനൊപ്പം അറുത്ത് കൊന്ന് യുവതി

തിങ്കളാഴ്ചയാണ് ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ചത്. തനിക്ക് 75 വയസായെന്നും യുവനേതാക്കള്‍ക്കായി സ്ഥാനമൊഴിയുകയാണെന്നുമാണു രാജിസന്നദ്ധത അറിയിച്ചുകൊണ്ട് ആനന്ദിബെന്‍ പറഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധികൃതരുടെ അവഗണനയും കൈയേറ്റവും; ബെംഗളൂരുവിലെ കാൽനടയാത്രക്കാരുടെ സബ്‌വേകൾ നോക്കുകുത്തിയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts