ശക്തമായ റോഡ്‌ സുരക്ഷാ നിയമവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നു ,ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ,ഗതാഗത നിയമങ്ങൾ കർശനമാക്കും ,ഇനി പിഴ തുകകൾ ആയിരങ്ങളിൽ മാത്രം ,ലൈസൻസില്ലാതെ ഓടിച്ചാൽ ജയിൽ വാസം ,ഹെല്മെറ്റില്ലെങ്കിൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യും

ദില്ലി: ഏറെ നാളത്തെ ആവശ്യമായ റോഡ് സുരക്ഷാ ബില്ലിനു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഗതാഗത നിയമ ലംഘനങ്ങള്‍ കര്‍ശനമായി തടയാന്‍ പിഴ വര്‍ധിപ്പിക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍.

[amazon template=banner easy&chan=amazon1&asin=bengalmalayac-21]

ബില്ലിലുണ്ട്.. ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നത് 2000 രൂപ പിഴയും തടവും ശിക്ഷ വിധിക്കാവുന്ന കുറ്റമാണ്.അമിത വേഗതയ്ക്ക് 1000 മുതല്‍ 4000 രൂപ വരെ പിഴ ഈടാക്കാം.വാഹനം ഇടിച്ചു മരിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം 25,000 രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെയാക്കാനും ബില്ലില്‍ ശുപാര്‍ശയുണ്ട്. മദ്യപിച്ച് വാഹനമോടിച്ചാല്‍ ഇനി 10,000 രൂപ വരെ പിഴയായി ഈടാക്കാമെന്നു ബില്ലില്‍ വ്യവസ്ഥചെയ്യുന്നു.
ഹെല്‍മെറ്റില്ലാതെ വാഹനമോടിച്ചാല്‍ 2000 രൂപ പിഴ ഈടാക്കും. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us