നരോപനിഷത് എന്നാ കൊച്ചു മലയാള സിനിമ ചലച്ചിത്ര മേളകളില്‍ നിന്നും ചലച്ചിത്ര മേളകളിലേക്ക് വിജയക്കൊടി പാറിച്ചുകൊണ്ട് മുന്നേറുകയാണ്.കാലിഫോര്‍ണിയയില്‍ വച്ചു നടന്ന ACCOLADE GLOBAL FILM AWARD ല്‍ അമേരിക്കയില്‍ നിന്ന് അടക്കം ഉള്ള അന്താരാഷ്ട്ര നിലവാരത്തില്‍ ഉള്ള 494 സിനിമകള്‍ മാറ്റുരച്ചപ്പോള്‍ ലിബെരെഷന്‍,സോഷ്യല്‍ ജസ്റ്റിസ്,പ്രോട്ടെസ്റ്റ് എന്നീ വിഭാഗങ്ങളിലെ അവാര്‍ഡുകള്‍ നരോപനിഷത്തിന് ലഭിച്ചു.
കാനഡയില്‍ വച്ചു നടന്ന CANADIAN DIVESRITY FILM FESTIVALല്‍ ഏറ്റവും നല്ല പരീക്ഷണ ചിത്രത്തിനുള്ള അവാര്‍ഡും നരോപനിഷത് സ്വന്തമാക്കി ചരിത്രം കുറിച്ചിരിക്കുന്നു.
വേദ കമ്മ്യൂണിക്കേഷന്‍സിനു വേണ്ടി ശ്രീ സജി ശങ്കര്‍ നിര്‍മിച്ച ഈ സിനിമ എഴുതി സംവിധാനം ചെയ്തത് പ്രശസ്ത പിന്നണി ഗാനരചയിതാവും കവിയുമായ ശ്രീ ഇഞ്ചക്കാട് ബാലചന്ദ്രന്‍ ആണ്.”കഥ പറയും മുത്തച്ഛനു” ശേഷം അദ്ദേഹം സംവിധാനം ചെയ്ത സിനിമയാണ് നരോപനിഷത്.ശാസ്താം കോട്ടയിലും പരിസരപ്രദേശങ്ങളിലും ആയിരുന്നു ഈ സിനിമയുടെ പ്രധാന രംഗങ്ങള്‍ ചിത്രീകരിച്ചത്.
പഴയ തലമുറകള്‍ക്ക് വളരെ സുപരിചിതന്‍ ആണ് ശ്രീ ഇഞ്ചക്കാട് ബാലചന്ദ്രന്‍ എന്ന ഗാനരചയിതാവ്, ”ഇനി വരുന്നൊരു തലമുറയ്ക്ക്” എന്നാ “സൂപ്പര്‍” കവിതയിലൂടെ ഒരു മനുഷ്യരാശിയുടെ ആകുലതകള്‍ തുറന്നു കാട്ടിയപ്പോള്‍ ഈ പുതുതലമുറയും അദ്ധേഹത്തെ ഹൃദയത്തില്‍ പ്രതിഷ്ടിച്ചു തുടങ്ങി.നരോപനിഷത് പോലുള്ള നല്ല സിനിമകളിലൂടെ ഇനി ഒരു നൂറു തലമുറക്കും വിസ്മരിക്കാന്‍ കഴിയാത്ത സ്ഥാനത്തേക്ക് പ്രതിഷ്ട്ടിക്കപ്പെടുകയാണ് നമ്മുടെ പ്രിയ കവി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.