മൈസൂരു : ചാമുണ്ഡിമലയുടെ സംരക്ഷണത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രമുഖ കന്നഡ എഴുത്തുകാരൻ എസ്.എൽ. ഭൈരപ്പ കത്തയച്ചു. ചാമുണ്ഡിമലയുടെ സംരക്ഷണത്തിനുള്ള കാമ്പയിൻ പുരോഗമിക്കുന്നതിന്റെ ഭാഗമായി ഓൺലൈൻ നിവേദനത്തിന്റെ ഒപ്പുശേഖരണവും നടക്കുന്നുണ്ട്. ചാമുണ്ഡിമല കോൺക്രീറ്റ് വനമായി മാറുന്നത് തടയണമെന്നും.‘‘ ആധുനികരീതിയിലുള്ള കെട്ടിടങ്ങൾ മലമുകളിൽ നിർമിക്കാൻ പാടില്ലാത്തതുകൊണ്ടു തന്നെ അടുത്തിടെ മലയിൽ നിർമിച്ച കെട്ടിടങ്ങൾ പൊളിക്കണമെന്നും മലയുടെ തനതായ സൗന്ദര്യം നിലനിർത്തണമെന്നും. വി.ഐ.പി. കളുടേത് ഉൾപ്പെടെ മലമുകളിലേക്കുള്ള എല്ലാ വാഹനങ്ങളും നിരോധിച്ച് പകരം ഇലക്‌ട്രിക് ബസ് സർവീസ് ആരംഭിക്കണമെന്നും ’’- ഭൈരപ്പ കത്തിൽ അഭ്യർഥിച്ചു. കൂടാതെ മലയിലെ…
Read More