ചെന്നൈ: ബധിര കായികതാരമായ സമീഹ ബര്‍വിനെ തുണച്ച് മദ്രാസ് ഹൈക്കോടതി. ലോകചാമ്പ്യന്‍ഷിപ്പ് എന്ന തന്റെ സ്വപ്ന സാക്ഷാത്കരിക്കാന്‍ ആയതിന്റെ സന്തോഷത്തിലാണ് സമീഹ ഇപ്പോൾ. കന്യാകുമാരി സ്വദേശിനിയായ സമീഹ ജൂലായില്‍ ഡല്‍ഹിയില്‍ നടന്ന ട്രയല്‍സിലൂടെ ലോങ്ജമ്പില്‍ യോഗ്യത നേടിയെങ്കിലും ടീമില്‍ മറ്റ് വനിതാ താരങ്ങളില്ലാത്തതിനാല്‍ ഓള്‍ ഇന്ത്യ സ്‌പോര്‍ട്സ് കൗണ്‍സില്‍ ഫോര്‍ ദ് ഡഫ് (എ.ഐ.എസ്.സി.ഡി.) ലോക ബധിര അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലേക്ക് സമീഹയെ അയക്കേണ്ടന്ന് തീരുമാനിച്ചിരുന്നു. ഈ മാസം 23 മുതല്‍ പോളണ്ടിലാണ് മത്സരം. ഇതിനെതിരേ നല്‍കിയ ഹർജിയിലാണ് സമീഹയെ പോളണ്ടിലേക്കുള്ള ടീമില്‍ ഉള്‍പ്പെടുത്താന്‍ മദ്രാസ്…
Read More