സജീവ കോവിഡ് -19 കേസുകളുടെ എണ്ണത്തിൽ മഹാരാഷ്ട്രയെ പിന്തള്ളി കർണാടക ഒന്നാമതെത്തി

covid-doctor hospital

ബെംഗളൂരു : ആദ്യമായി, വ്യാഴാച്ച കർണാടക രാജ്യത്തെ ഏറ്റവും ഉയർന്ന സജീവമായ കോവിഡ് കേസുകൾ രേഖപ്പെടുത്തി, വിനാശകരമായ രണ്ടാം തരംഗത്തിനിടയിൽ പോലും ഇത്തരം ഒരു ഉയർച്ച കണ്ടിരുന്നില്ല. സംസ്ഥാനത്ത് 3,28,711 സജീവ കേസുകളാണ് ഇപ്പോൾ ഉള്ളത്, മഹാരാഷ്ട്രയിലെ ഇത് 2,87,397 കേസുകൾ ആണ്. മഹാരാഷ്ട്രയേക്കാൾ കൂടുതലാണ് ഈ കണക്കുകൾ.

  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു

വെള്ളിയാഴ്ച, കർണാടകയിലെ സജീവ കേസുകളുടെ എണ്ണം 2,88,767 ആയി തുടർന്നു, ഇത് മഹാരാഷ്ട്രയിലെ 2,66,586 നേക്കാൾ എട്ട് ശതമാനം കൂടുതലാണ്.

വ്യാഴാഴ്ച വരെ, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, സംസ്ഥാനത്തെ 27 ജില്ലകളിൽ പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 10 ശതമാനത്തിലധികം ഉണ്ട്. മൂന്ന് ജില്ലകളിൽ മാത്രമാണ് പ്രതിവാര ടിപിആർ അഞ്ച് ശതമാനത്തിനും 10 ശതമാനത്തിനും ഇടയിൽ ഉണ്ടായിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
[masterslider id="10"]

Related posts