കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് തിമിംഗില വിസർജ്യ വിൽപ്പനയ്ക്കായി എത്തിയ മൂന്നു മലയാളികളടക്കം നാലുപേർ പിടിയിൽ

ബെംഗളൂരു: കോടികൾ വിലമതിക്കുന്ന തിമിംഗില വിസർജ്യവുമായി മൂന്നു മലയാളികളുൾപ്പെടെ നാലുപേരെ കർണാടക വനംവകുപ്പ് അറസ്റ്റുചെയ്തു. ഇവരിൽനിന്നും അഞ്ചുകിലോഗ്രാം തിമിംഗിലവിസർജ്യം പിടികൂടി. ചാമരാജനഗറിലെ കൊല്ലേഗലിൽനിന്നാണ് സംഘം പിടിയിലായത്. കോഴിക്കോട് നാദാപുരം സ്വദേശി ഷംസുദീൻ (48), കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനി സുജ (55), സാജി സുഭാഷ് (41), തുമകൂരുവിലെ തിർ സ്വദേശി വിരൂപാക്ഷ (61) എന്നിവരാണ് അറസ്റ്റിലായത്. വിൽപ്പനയ്ക്കായി തിമിംഗിലവിസർജ്യവുമായി കാറിൽ കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു സംഘം. രഹസ്യവിവരം കിട്ടിയ വനംവകുപ്പ് സി.ഐ.ഡി. മൊബൈൽ സ്ക്വാഡ് റെയ്ഡ് നടത്തി നാലുപേരെയും അറസ്റ്റുചെയ്യുകയായിരുന്നു.

Read More

3.48 കോടിയുടെ തിമിംഗില വിസർജ്യവുമായി ആറുപേർ അറസ്റ്റിൽ

ബെംഗളൂരു : ദക്ഷിണ കന്നഡ ജില്ലയിലെ കൊനജേയിൽ 3.48 കോടിരൂപ വിലമതിക്കുന്ന തിമിംഗില വിസർജ്യവുമായി ആറുപേർ പിടിയിൽ. തങ്ങൾക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബലേപ്പുനിയിലെ നവോദയ സ്കൂളിന് സമീപത്തുനിന്ന് സംഘത്തെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരു വീരഭദ്രനഗര സ്വദേശികളായ രോഹിത് (27), നാഗരാജ് (32), കുന്ദാപുര സ്വദേശികളായ പ്രശാന്ത് (24), സത്യരാജ് (32), രാജേഷ് (37), വിരൂപാക്ഷ (37) എന്നിവരാണ് പിടിയിലായത്. പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൂടുതൽ നടപടി ക്രമങ്ങൾ സ്വീകരിച്ചുവരികയാണ്.

Read More
Click Here to Follow Us