കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് തിമിംഗില വിസർജ്യ വിൽപ്പനയ്ക്കായി എത്തിയ മൂന്നു മലയാളികളടക്കം നാലുപേർ പിടിയിൽ

ബെംഗളൂരു: കോടികൾ വിലമതിക്കുന്ന തിമിംഗില വിസർജ്യവുമായി മൂന്നു മലയാളികളുൾപ്പെടെ നാലുപേരെ കർണാടക വനംവകുപ്പ് അറസ്റ്റുചെയ്തു. ഇവരിൽനിന്നും അഞ്ചുകിലോഗ്രാം തിമിംഗിലവിസർജ്യം പിടികൂടി.

ചാമരാജനഗറിലെ കൊല്ലേഗലിൽനിന്നാണ് സംഘം പിടിയിലായത്. കോഴിക്കോട് നാദാപുരം സ്വദേശി ഷംസുദീൻ (48), കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനി സുജ (55), സാജി സുഭാഷ് (41), തുമകൂരുവിലെ തിർ സ്വദേശി വിരൂപാക്ഷ (61) എന്നിവരാണ് അറസ്റ്റിലായത്.

  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

വിൽപ്പനയ്ക്കായി തിമിംഗിലവിസർജ്യവുമായി കാറിൽ കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു സംഘം. രഹസ്യവിവരം കിട്ടിയ വനംവകുപ്പ് സി.ഐ.ഡി. മൊബൈൽ സ്ക്വാഡ് റെയ്ഡ് നടത്തി നാലുപേരെയും അറസ്റ്റുചെയ്യുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts