ന്യൂഡൽഹി: ട്രെയിൻ യാത്രാ ടിക്കറ്റിംഗിലെ വെയ്റ്റിങ് ലിസ്റ്റ് സമ്പൂർണമായി ഒഴിവാക്കാനുള്ള ആലോചനയുമായി റയിൽവേ. കൂടുതൽ സ്ലീപ്പർ-ജനറൽ കോച്ചുകളുമായി കൂടുതൽ ട്രെയിനുകൾ കൊണ്ടുവരാനാണു നീക്കം. പുതുതായി 3,000ത്തോളം ട്രെയിനുകൾ അനുവദിക്കുമെന്നും റിപ്പോർട്ടുണ്ട്. അടുത്ത അഞ്ചു വർഷത്തിനിടയിൽ എല്ലാവർക്കും ടിക്കറ്റ് ലഭ്യമാക്കുക. ട്രെയിൻ യാത്രക്കാരുടെ എണ്ണം കുത്തനെ വർധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. കഴിഞ്ഞ എപ്രിലിനും ഒക്ടോബറിനും ഇടയിലുള്ള വിവരം അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു ആലോചനയിലേക്ക് മന്ത്രാലയം കടന്നത്. ജനറൽ-സ്ലീപ്പർ കോച്ചുകൾ അടങ്ങുന്ന നോൺ-എ.സി യാത്രക്കാരിൽ വൻ വർധനയാണ് ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Read More