ഛണ്ഡീഗഡ്: അവിവാഹിതർക്കും ഭാര്യയോ ഭർത്താവോ മരിച്ചവർക്കും പ്രതിമാസം 2,750 രൂപ പെൻഷൻ നൽകാൻ ഹരിയാന സർക്കാർ. വാർഷിക വരുമാനം 1.8 ലക്ഷത്തിന് താഴെയുള്ള 45നും 60നും ഇടയിൽ പ്രായമുള്ള അവിവാഹിതർക്കാണ് പെൻഷൻ ലഭിക്കുക. ഇതേ പ്രായപരിധിയിൽപെട്ട വാർഷിക വരുമാനം മൂന്ന് ലക്ഷം കവിയാത്ത വിഭാര്യർക്കും വിധവകൾക്കും ഈ പെൻഷന് അർഹതയുണ്ട്. അടുത്ത മാസം മുതൽ തന്നെ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. വിവാഹിതരല്ലാത്ത സ്ത്രീക്കും പുരുഷനുമുള്ള വ്യക്തിഗത ആവശ്യങ്ങൾക്ക് സർക്കാറിൽനിന്നുള്ള ഈ പ്രതിമാസ പെൻഷൻ ഒരു സഹായമാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.…
Read More