ബെംഗളൂരു: രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രമാകരുത് ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന് യു.ടി ഖാദര്‍ എം.എല്‍.എ. ആള് ഇന്ത്യാ കെം.എം.സി.സി ബംഗ്ലൂരു സെന്‍ട്രല്‍ കമ്മിറ്റി ശിഹാബ് തങ്ങള്‍ സെന്ററില്‍ വെച്ച് നടത്തുന്ന മൂന്നാമത് സമൂഹ വിവാഹത്തിന്റെ ആറാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. ആള് ഇന്ത്യാ കെ.എം.സി.സിയുടെയും ശിഹാബ് തങ്ങള്‍ സെന്ററിന്റെയും നേതൃത്വത്തില്‍ നടക്കുന്ന ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ ഉദ്ദേശിച്ചുള്ളതല്ല. ദൈവപ്രീതിയാണ് ഇവിടുത്തെ പ്രവര്‍ത്തകരുടെ ലക്ഷ്യം. അതുകൊണ്ടു തന്നെ ശിഹാബ് തങ്ങള്‍ സെന്ററിന്റെ കീഴില്‍ നടക്കുന്ന സേവനങ്ങള്‍ എല്ലാ വിഭാഗം…
Read More