ബെംഗളൂരു: നഗരത്തിലെ മയക്കുമരുന്ന് വിതരണക്കാരെ കുറിച്ച് ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ചിലെ ആന്റി നർക്കോട്ടിക്ക് വിഭാഗത്തിനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഇന്ന് രാവിലെ 2 മയക്കുമരുന്ന് വിതരണം ചെയ്യുന്ന ഇടനിലക്കാരെ അറസ്റ്റ് ചെയ്യുകയും ഏകദേശം 2 കോടിയോളം രൂപയുടെ മയക്കുമരുന്ന് ഇവരിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. ബെംഗളൂരു വൈറ്റ്ഫീൽഡ് പട്ടാണ്ടൂരിൽ താമസിക്കുന്ന വികാസ്, ശിവം എന്നിവരാണ് അറസ്റ്റിലായത്. ആവശ്യക്കാരായ ഉപഭോക്താക്കൾക്ക് മയക്കുമരുനുകൾ ഡാർക്ക് വെബ്ബിലൂടെയാണ് ഇവർ ഡോർ ഡെലിവറി ചെയ്തിരുന്നത്. പിടിച്ചെടുത്ത മയക്കുമരുന്നിൽ 150 ഗ്രാം എംഡിഎംഎ (എക്സ്റ്റസി) ഗുളികകൾ, 400 ഗ്രാം ചരസ്,…
Read More