തുംകൂരുവിൽ യുവതി കൊല്ലപ്പെട്ട സംഭവം; അന്വേഷണത്തിനായി ഐ.ജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

ബെംഗളൂരു: ദിവസങ്ങൾക്ക് മുമ്പ് തുംകൂരുവിൽ 30-കാരിയായ യുവതിയെ കുന്നിൻ മുകളിൽ സംശയാസ്‌പദമായ രീതിയിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സെൻട്രൽ റെയ്‌ഞ്ച് ഐ.ജി. എം. ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു. എന്നാൽ യുവതി ബലാത്സംഗത്തിന് ഇരയായതായി ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചിരുന്നു.ഇതിനാലാണ് വിശദമായ അന്വേഷണം നടത്തുന്നത്തിനായി ഐ.ജി യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് തുംകൂരുവിലെ ഹീരോഹള്ളി കുന്നിൽ പശുക്കളെ മേയ്ക്കാൻ പോയ സമീപവാസിയായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്ന് താലിമാല പൊട്ടിച്ചെടുത്തിരുന്നതിനാൽ മോഷണ…

Read More
Click Here to Follow Us