ബെംഗളൂരു: മൈസൂരു മൃഗശാലയിലെ വെള്ളക്കടുവ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യവാന്മാരാണെന്ന് മൈസൂരു മൃഗശാല അധികൃതർ അറിയിച്ചു. കുഞ്ഞുങ്ങളുടെ ലിംഗഭേദം ഇതുവരെ അറിവായിട്ടില്ല. എട്ട് വയസ്സുള്ള താര എന്ന വെള്ളക്കടുവയാണ് ഏപ്രിൽ അവസാനത്തോടെ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. മൃഗശാലയിൽ ഉള്ള രണ്ട് വെള്ളക്കടുവകളിൽ ഒന്നാണ് താര. ഇത് രണ്ടാം തവണയാണ് താര എന്ന വെള്ളക്കടുവ പ്രസവിക്കുന്നത്. എന്നാൽ മുൻപ് ജന്മം നൽകിയ കുഞ്ഞുങ്ങൾ താമസിയാതെ മരിച്ചു. ഇപ്പോൾ ജനിച്ച കുഞ്ഞുങ്ങളെ താര നന്നായി പരിപാലിക്കുന്നുണ്ടെന്നും മൃഗശാല ജീവനക്കാർ രാത്രി മുഴുവൻ…
Read More