ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ്. വിക്രാന്ത്; മൂന്നാമത്‌ കടൽ പരീക്ഷണയാത്ര തുടങ്ങി

കൊച്ചി: ഇന്ത്യൻ വിമാനവാഹിനിക്കപ്പൽ വിക്രാന്തിന്റെ മൂന്നാമത്‌ പരീക്ഷണയാത്ര ആരംഭിച്ചു. പരീക്ഷണയാത്ര രണ്ടാഴ്ച നീണ്ടുനിൽക്കും. കപ്പലിന്റെ പ്രവർത്തനം, സാങ്കേതികത്തികവ്‌ തുടങ്ങിയവ പരിശോധനയ്‌ക്ക്‌ വിധേയമാക്കും. നേവൽ സയൻസ്‌ ആൻഡ്‌ ടെക്‌നോളജിക്കൽ ലബോറട്ടറിയിലെയും ഡിആർഡിഒയിലെയും ശാസ്‌ത്രജ്ഞരാണ്‌ പരിശോധിക്കുന്നത്‌. രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദും ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡുവും അടുത്തിടെ വിക്രാന്ത്‌ സന്ദർശിച്ചിരുന്നു. നേരത്തേ രണ്ടുതവണ കപ്പൽ കടലിൽ പരീക്ഷണയാത്ര നടത്തി. 2021 ആഗസ്‌തിലായിരുന്നു ആദ്യയാത്ര. ഒക്‌ടോബർ, നവംബർ മാസങ്ങളിൽ രണ്ടാമത്തെ യാത്രയും നടത്തി. ഇന്ത്യൻ നാവികസേനയ്‌ക്കുവേണ്ടി കൊച്ചി കപ്പൽശാലയാണ്‌ വിമാനവാഹിനി നിർമിക്കുന്നത്‌. മിഗ്‌ 29 കെ പോർവിമാനങ്ങൾ, വിവിധതരം…

Read More
Click Here to Follow Us