ഹൈദരാബാദ്: ഗർഭിണികളായ സ്ത്രീകൾ രാമായണം വായിക്കണമെന്ന ഉപദേശവുമായി തെലങ്കാന ഗവർണർ തമിഴിസൈ സൌന്ദരരാജൻ. കുട്ടികൾക്ക് മികച്ച മാനസികാരോഗ്യവും ശാരീരികാരോഗ്യവും കൈവരാൻ രാമായണത്തിലെ സുന്ദരകാണ്ഡം വായിക്കണമെന്നായിരുന്നു ഗവർണറുടെ ഉപദേശം. ആർ.എസ്.എസ്. അനുകൂല സംഘടനകൾ ഗർഭിണികൾക്കായി നടത്തിയ ‘ഗർഭ സംസ്കാര’ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗൈനക്കോളജിസ്റ്റ് കൂടിയായ തമിഴിസൈയുടെ പ്രസ്താവന. ഗ്രാമപ്രദേശങ്ങളിൽ ഗർഭിണിയായ അമ്മമാർ രാമായണവും മഹാഭാരതവുമുൾപ്പെടെയുള്ള മഹദ്ഗ്രന്ഥങ്ങൾ വായിക്കാറുണ്ട്. പ്രത്യേകിച്ച് തമിഴ്നാട്ടിൽ ഗർഭിണിയായ സ്ത്രീകൾ കമ്പരാമായണത്തിലെ സുന്ദരകാണ്ഡം വായിച്ചിരിക്കണം എന്നൊരു വിശ്വാസം പിന്തുടരുന്നുണ്ട്. അത് ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മികച്ചതാകാൻ…
Read MoreTag: thelungana
മല്ലികാർജുൻ ഖാർഗെ നാളെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും
തെലുങ്കാന: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ നാളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കും. തെലുങ്കാനയിലെ രംഗറെഡ്ഡിയിലാണ് നാളെ ജാഥ നടക്കുന്നത്. ഇവിടെ വച്ചാവും ഖാര്‍ഗെ റാലിയുടെ ഭാഗമാകുക. ഇന്നു രാവിലെ ഷഡ്നഗര് ബസ് സ്റ്റേഷനില്‍ നിന്നു പുറപ്പെട്ട പദയാത്ര തോണ്ടപ്പള്ളി ജില്ലാ പരിഷത്ത് സ്കൂള്‍ ഗ്രൗണ്ടിലാണു സമാപിക്കുന്നത്.
Read More