ബെംഗളൂരു : തന്റെ പുസ്തകത്തിൽ ഉൾപ്പെടുത്തിയ മതവികാരം വ്രണപ്പെടുത്തുന്ന ഉള്ളടക്കത്തിന്റെ പേരിൽ ഒരു സ്വകാര്യ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറെ തുമക്കുരു പോലീസ് അറസ്റ്റ് ചെയ്തു. മൈസൂരു ആസ്ഥാനമായുള്ള പ്രസിദ്ധീകരണ സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന പ്രസ്തുത പുസ്തകത്തിന്റെ ഡിസൈനർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. തുമകുരു യൂണിവേഴ്സിറ്റി അക്കാദമിക് കൗൺസിൽ മുൻ അംഗം കൂടിയായ അക്ഷയ കോളേജിലെ ബി ആർ രാമചന്ദ്രയ്യ (56) എഴുതി, വിസ്മയ പ്രകാശനയിലെ ഡിസൈനറായ ഹലാട്ടി ലോകേഷ് പ്രസിദ്ധീകരിച്ച, ഇംഗ്ലീഷ് പുസ്തകമായ മൗല്യ ദർശന–ദി എസ്സൻസ് ഓഫ് വാല്യൂ എഡ്യുക്കേഷനിൽ നടത്തിയ ഇസ്ലാമിനെതിരായ പരാമർശങ്ങളാണ് കേസിന് കാരണമായിരിക്കുന്നത്. അഭിഭാഷകൻ റോഷൻ നവാസിന്റെ പരാതിയിൽ, സിആർപിസി സെക്ഷൻ 157 പ്രകാരം…
Read More