ബെംഗളൂരു: മൈസൂരിലെ ചായക്കടക്കാരന്റെ മകളായി ജനിച്ച കോളേജ് പെൺകുട്ടിയാണ് ബുധനാഴ്ച നടന്ന റിപ്പബ്ലിക് ദിന പരേഡിൽ എൻസിസി സംഘത്തെ നയിച്ചത്. മൈസൂരു ആസ്ഥാനമായുള്ള 3 കർണാടക ഗേൾസ് ബറ്റാലിയനിലെ സീനിയർ അണ്ടർ ഓഫീസറായ പ്രമീള കുൻവാർ മഹാറാണി സയൻസ് കോളേജിലെ ബിഎസ്സി വിദ്യാർത്ഥിനിയാണ്. പ്രമീളയ്ക്ക് ഒരു വയസ്സ് മാത്രമുള്ളപ്പോഴാണ് അവളുടെ മാതാപിതാക്കളായ പ്രതാപ് സിംഗ് ദേവ്കിയും പുഷ്പ കുൻവാറും രാജസ്ഥാനിലെ ജലോറിലെ ദേവ്കി ഗ്രാമത്തിൽ നിന്ന് മൈസൂരുവിലേക്ക് താമസം മാറിയത്. അന്താരാഷ്ട്ര ഗണിതശാസ്ത്ര മത്സരങ്ങളിലും ഇംഗ്ലീഷ് വ്യാകരണ മത്സരങ്ങളിലും മെറിറ്റ് സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട് പ്രമീള.…
Read More