ബെംഗളൂരു: വാർദ്ധക്യത്തെ സംബന്ധിച്ച് ശ്രദ്ദേയമായ ഗവേഷണങ്ങൾ നടത്തുന്ന മികച്ച ഇൻസ്റ്റിറ്റ്യൂട്ടായി തിരഞ്ഞെടുക്കപ്പെട്ട നഗരത്തിലെ സെന്റ് ജോൺസ് ഹോസ്പിറ്റൽ സാമൂഹിക നീതി മന്ത്രാലയത്തിന്റെ വയോസ്ത്രേഷ്ട സമ്മാൻ പുരസ്കാരം നേടി. മുതിർന്ന പൗരന്മാർക്കുള്ള മികച്ച സേവനങ്ങൾക്ക് ആശുപത്രിയെ മന്ത്രാലയം അഭിനന്ദിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ സീനിയർ സിറ്റിസൺ ഹെൽത്ത് സർവീസ് 2005 ൽ സെന്റ് ജോൺസ് മെഡിക്കൽ കോളേജിന്റെ കീഴിൽ ഒരു യൂണിറ്റായി ആരംഭിച്ചത്. നഗരത്തിലേയും ഗ്രാമീണ മേഖലയിലെയും പ്രായമായവരുടെ ആരോഗ്യനിലമെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ യൂണിറ്റ് പ്രവർത്തിക്കുന്നത്.
Read More