ബെംഗളൂരു: കോവിഡ് പശ്ചാത്തലത്തിൽ ഇതാദ്യമായിട്ടാണ് പുതിയ രീതിയിൽ രണ്ടു ദിവസങ്ങളിലായി എസ് എസ് എൽ സി പരീക്ഷകൾ നടത്തുന്നത്. ഉത്തരങ്ങൾ തിരഞ്ഞെടുക്കാൻ കഴിയുന്ന ഒബ്ജക്റ്റീവ് രീതിയിലുള്ള ചോദ്യങ്ങളാണ് ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇന്നും ഈ മാസം 22 നും രാവിലെ 10.30 മുതൽ ഉച്ചക്ക് 1.30 വരെയാണ് പരീക്ഷാ സമയം. ആദ്യദിനം ശാസ്ത്രം, കണക്ക്, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളുടെ പരീക്ഷയാണ്. ഈ മാസം 22 ന് നടക്കുന്ന രണ്ടാം ദിവസത്തെ പരീക്ഷ ഭാഷാ വിഷയങ്ങൾ ആണ്. പരീക്ഷയുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.…
Read MoreTag: Sslc exam karnataka
എസ്എസ്എൽസി പരീക്ഷ തീരുമാനം വരും ദിവസങ്ങളിലെ സാഹചര്യത്തെ അടിസ്ഥാനമാക്കി:വിദ്യാഭ്യാസ മന്ത്രി.
ബെംഗളൂരു: എസ്എസ്എൽസി പരീക്ഷ റദ്ദാക്കണോ മാറ്റിവയ്ക്കണോ എന്ന കാര്യത്തിൽ തീരുമാനമൊന്നും സംസ്ഥാനസർക്കാർ എടുത്തിട്ടില്ലെന്നും വരും ദിവസങ്ങളിൽ (കോവിഡ് രണ്ടാം തരംഗത്തിന്റെ ) സ്ഥിതിഗതികൾ അവലോകനം ചെയ്ത ശേഷം ഞങ്ങൾ ഉചിതമായ തീരുമാനം എടുക്കും എന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ പറഞ്ഞു. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ) പരീക്ഷകൾ റദ്ദ് ചെയ്തത് പോലുള്ള തീരുമാനം ഒന്നും സംസ്ഥാന സർക്കാർ ഇത് വരെ എടുത്തിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. സിബിഎസ്ഇ യുടെ തീരുമാനത്തിന് സമാനമായി ഇന്ത്യയിലെ കൂടുതൽ സംസ്ഥാനങ്ങൾ ബോർഡ് പരീക്ഷ മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് മന്ത്രിയുടെ പ്രസ്താവന. നേരത്തെ പുറത്തിറക്കിയ…
Read More