ശ്രീലങ്ക: പുതിയ പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പ് ഇന്ന്. പാർലമെന്റിലെ രഹസ്യ വോട്ടെടുപ്പിലൂടെയാണ് പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നത്. ആക്റ്റിംഗ് പ്രസിഡണ്ട് റനിൽ വിക്രമസിംഗേ ഉൾപ്പെടെമൂന്ന് പേരാണ് മത്സര രംഗത്തുള്ളത്. റനില്‍ വിക്രമസിംഗേ വിജയിച്ചു കഴിഞ്ഞാൽ പ്രതിഷേധം കടുപ്പിക്കുമെന്ന നിലപാടിലാണ് പ്രക്ഷോഭകർ. പാർലമെന്റിൽ രാവിലെ 10 മണിക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. റനിൽ വിക്രമസിംഗേ, ഭരണമുന്നണി വിട്ട മുൻ മന്ത്രി ഡളളസ് അലഹപെരുമ, ജനതാ വിമുക്തി പെരമുന പാർട്ടി നേതാവ് അനുര കുമാര ദിസാനായകെ എന്നിവരാണ് മത്സര രംഗത്ത് ഉള്ളത്. അവസാന നിമിഷം പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ നാമനിർദേശ പത്രിക…
Read MoreTag: SRILANKA
ശ്രീലങ്കൻ പിടിയിലായ 68 തമിഴ്നാട് മത്സ്യത്തൊഴിലാളികളുടെ റിപ്പോർട്ട് തേടി മദ്രാസ് ഹൈക്കോടതി.
ചെന്നൈ: അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് ശ്രീലങ്കയിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള 68 തമിഴ്നാട് മത്സ്യത്തൊഴിലാളികളുടെ സ്ഥിതിവിവര റിപ്പോർട്ട് മദ്രാസ് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ സി വി കാർത്തികേയൻ, എസ് ശ്രീമതി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേന്ദ്രസർക്കാരിനോട് റിപ്പോർട്ട് തേടുകയും ശ്രീലങ്കൻ അധികാരികളുമായി വിഷയം ചർച്ച ചെയ്യുകയും ചെയ്തത്. ശ്രീലങ്കയുടെ കസ്റ്റഡിയിൽ കഴിയുന്ന തമിഴ്നാട്ടിൽ നിന്നുള്ള 68 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ കേന്ദ്ര സർക്കാരിനോടും സംസ്ഥാന സർക്കാരിനോടും ഉടൻ നടപടിയെടുക്കണമെന്ന് രാമനാഥപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന തമിഴ്നാട് മീനവർ പാദുകാപ്പ് ഉറിമായി ഇയ്യകം കോ-ഓർഡിനേറ്റർ ജി…
Read More