നടൻ ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിയെ തൃശ്ശൂർ പോക്‌സോ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മനോരോഗമാണെന്നും, മരുന്ന് കഴിക്കാത്തതിനാൽ സംഭവിച്ചതാണെന്നുമുള്ള വാദങ്ങൾ ഉന്നയിച്ച് ജാമ്യം നൽകണമെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല. തൃശ്ശൂർ അയ്യന്തോളിലെ പാർക്കിൽവെച്ച് ശ്രീജിത്ത് രവി കുട്ടികൾക്ക് നേരേ നഗ്നതാദർശനം നടത്തിയെന്നായിരുന്നു പരാതി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കേസിലെ പ്രതി നടൻ ശ്രീജിത്ത് രവിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് ഇന്നലെ രാവിലെ നടനെ വീട്ടിലെത്തി പിടികൂടുകയായിരുന്നു.ജൂലായ് നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവം…

Read More

പോക്‌സോ കേസിൽ നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ

തൃശ്ശൂർ: പ്രശസ്ത നടൻ ശ്രീജിത്ത് രവി അറസ്റ്റിലായി. കുട്ടികൾക്ക് മുമ്പിൽ നഗ്നത പ്രദർശനം നടത്തിയെന്ന കേസിലാണ് അറസ്റ്റ്. . പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. ഇന്ന് രാവിലെ തൃശൂർ വെസ്റ്റ് പൊലീസാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുൻപാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിക്കായി അന്വേഷണം നടത്തുകയായിരുന്നു. സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ശ്രീജിത്ത് രവിയുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റിലേക്ക് വഴിവെച്ചത്. രണ്ട് ദിവസം മുൻപ് ശ്രീജിത്ത് രവി തൃശ്ശൂർ എസ് എൻ പാർക്കിന് സമീപത്ത് വെച്ച് 11ഉം അഞ്ചും…

Read More
Click Here to Follow Us