ആലപ്പുഴ: ഐ.എ.എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന് വധു കളക്ടർ രേണു രാജ്. വരുന്ന വ്യാഴാഴ്ച ചോറ്റാനിക്കരയില്‍ വച്ച് ഇരുവരും വിവാഹിതർ ആവും. ആരോഗ്യവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയാണ് ശ്രീറാം. ചോറ്റാനിക്കര ദേവീക്ഷേത്രത്തിന് സമീപമുള്ള ഓഡിറ്റോറിയത്തിലെ വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാകും പങ്കെടുക്കുക. ശ്രീറാമും രേണുരാജും മെഡിക്കല്‍ ബിരുദധാരികളാണ്. ഇരുവരും രണ്ടാം റാങ്കോടെയാണ് സിവില്‍ സര്‍വീസ് നേടിയത്. മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊണ്ടവരാണ് ഇരുവരും.
Read More