ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ നഗരത്തിലെ അപ്പാർട്ടുമെന്റുകളിൽ കോവിഡ് 19 വൈറസ് വ്യാപിക്കുന്നത് തടയാൻ നഗരത്തിലുടനീളമുള്ള റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾക്ക് ബിബിഎംപി ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം പുറപ്പെടുവിച്ചിട്ടുണ്ട്. “എല്ലാ വീട്ടുജോലിക്കാരെയും സഹായികളെയും ഇടയ്ക്കിടെ പരിശോധനക്ക് വിധേയരാക്കണം. 15 ദിവസത്തിലൊരിക്കൽ ആർ ടി പി സി ആർ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് റിപ്പോർട്ട് നൽകണം,” എന്ന് ഉത്തരവിൽ പറയുന്നു. സന്ദർശകർ, ഡ്രൈവർമാർ തുടങ്ങിയ മറ്റുള്ളവരെ അപ്പാർട്ടുമെന്റുകളുടെ പ്രവേശനകവാടത്തിൽ വെച്ച് പരിശോധനക്ക് വിധേയരാക്കണം. അകത്തേക്കും പുറത്തേക്കും കടക്കുന്ന പോയിന്റുകളിൽ ഹാൻഡ് വാഷോ സാനിറ്റൈസറോ നൽകുകയും വേണം. വീട്ടുജോലി ജീവനക്കാർക്ക് ഇടയ്ക്കിടെ കൈകഴുകുന്നതിനായി സോപ്പ്, സാനിറ്റൈസർ,…
Read More