ബെംഗളൂരു: ഗതാഗത നിയമലംഘനങ്ങളിൽ നിമിഷങ്ങൾക്കകം എസ്എംഎസ് മുന്നറിയിപ്പ് ലഭിക്കുന്ന സംവിധാനം ഏർപെടുത്തുമെന്ന് പോലീസ്. നിയമ ലംഘനം എഐ ക്യാമറകളിൽ ശ്രദ്ധയിൽ പെട്ട ഉടനെ വാഹന ഉടമകളുടെ മൊബൈൽ നമ്പറിലേക്ക് സന്ദേശം ലഭിക്കുന്ന സംവിധാനം നടപ്പിലാക്കാനുള്ള നടപടി ആരംഭിച്ചതായി എഡിജിപി അലോക് കുമാർ അറിയിച്ചു. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെഗ്നീഷൻ ക്യാമറകൾ സ്ഥാപിക്കുന്നതോടെ മൈസൂരു-ബെംഗളൂരു എക്സ്പ്രസ്സ് വേയിലും ഇത് നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
Read MoreTag: sms
തട്ടിപ്പ് എസ്എംഎസുകൾ ഇനി ഗൂഗിൾ കണ്ടെത്തി തരും
ന്യൂഡല്‍ഹി: തട്ടിപ്പ് എസ്എംഎസ് സന്ദേശങ്ങളില്‍ നിന്ന് സംരക്ഷണം നല്കുന്ന ഫീച്ചറുമായി ഗൂഗിള്‍ മെസേജസ്. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്കി കൊണ്ടുള്ളതാണ് ഈ ഫീച്ചര്‍ എന്ന് ഗൂഗിള്‍ അറിയിച്ചു. ഉപയോക്താക്കള്‍ക്ക് പൂര്‍ണ നിയന്ത്രണം നല്കുന്ന തരത്തിലാണ് ഈ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. സ്പാം പ്രൊട്ടക്ഷന്‍ എന്ന പേരിലുള്ളതാണ് ഫീച്ചര്‍. സ്കാനിങ് ടൂളാണ് ഇതിന്റെ പ്രത്യേകത. സ്കാന്‍ ചെയ്ത് സ്പാം മെസേജുകള്‍ കണ്ടെത്താന്‍ സഹായിക്കുന്നവിധമാണ് ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. എസ്എംഎസ് വഴിയാണ് സാധാരണനിലയില്‍ തട്ടിപ്പ് മെസേജുകള്‍ വരുന്നത്. ഇതില്‍ നിന്ന് ഉപയോക്താവിന് സംരക്ഷണം നല്കുന്ന തരത്തിലാണ് ഈ ഫീച്ചര്‍. സ്പാം…
Read Moreട്രാഫിക് നിയമലംഘനങ്ങൾക്കുള്ള നോട്ടീസ് ഇനി എസ്എംഎസ് വഴി ; ബെംഗളൂരു പൊലീസ്
ബെംഗളൂരു : ട്രാഫിക് നിയമ ലംഘനങ്ങൾക്ക് വാഹന ഉടമകൾക്ക് എസ്എംഎസ് നോട്ടീസ് അയക്കുന്ന പൈലറ്റ് പദ്ധതി ബെംഗളൂരു ട്രാഫിക് പോലീസ് ആരംഭിച്ചു. ട്രാഫിക് ചലാനുകളുടെ ഹാർഡ് കോപ്പികൾ തപാൽ മുഖേനയോ നേരിട്ട് അയക്കുന്നതിനുള്ള സാമ്പത്തികവും മനുഷ്യശക്തിയും ചെലവ് കുറയ്ക്കുന്നതിനാണ് ഇത്. പദ്ധതി വിജയിച്ചാൽ, പേപ്പർ ചലാൻ നൽകുന്നത് ട്രാഫിക് പോലീസ് ഉടൻ നിർത്തും. വാഹന ഉടമകൾക്ക് കുറ്റകൃത്യം നടന്ന് ഏതാനും മിനിറ്റുകൾക്കുള്ളിൽ എസ്എംഎസ് ലഭിക്കും. ആവശ്യമായ പിഴ അടയ്ക്കാൻ ഉപയോഗിക്കാവുന്ന ഒരു ലിങ്ക് എസ്എംഎസിലുണ്ടാകും. ബന്ധപ്പെട്ട ട്രാഫിക് നിയമലംഘനത്തിന്റെ തെളിവും ലിങ്കിൽ ചേർക്കും. നിലവിൽ,…
Read More