ബെംഗളുരു: പാർക്കിംങ് പ്രശ്നങ്ങൾക്കിനി വിട നൽകാം, ലാൽ ബാഗിൽ സ്മാർട് പാർക്കിംങ് സംവിധാനമെത്തി. വാഹനത്തിന്റെ നമ്പർ സ്കാൻ ചെയ്ത് പാർക്ക് ചെയ്യുന്ന സമയത്തിന് മാത്രം ഇനി മുതൽ പണം നൽകിയാല മതിയാകും. ബോഷിന്റെ സംവിധാനത്തോടെയാണ് സ്മാർട് പാർക്കിംങ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇരു ചക്ര വാഹനങ്ങൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഈരീതി നടപ്പിലാക്കിലാക്കിയിരുന്നു, ഇരു ചക്ര വാഹനങ്ങളുടെ പാർക്കിംഗിന് മണിക്കൂറിന് 25 രൂപയും, കാറിന് 30 രൂപയും ,മിനി ബസിന് 60 രൂപ , ബസുകൾക്ക് 120 എന്നിങ്ങനെയാണ് നിരക്ക്.
Read MoreTag: smart
സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം 2022 ൽ ഇരട്ടിയാകും
ബെംഗളുരു: സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം 2022 ൽ ഇരട്ടിയാകുമെന്ന് പഠനം. നിലവിൽ 40.4 കോടി ഉപഭോക്താക്കളാണ് സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത്, 4 വർഷത്തിനകം ഇത് 82.9 കോടിയാകുമെന്നണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രതിമാസ കുറഞ്ഞ നെറ്റ് ഉപയോഗം 14 ജിബിയിലെത്തുകയും ചെയ്യുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
Read Moreവയസായെന്നു കരുതി വിഷമിക്കണ്ട; സ്മാർട്ഫോൺ ഉപയോഗിക്കാൻ സൗജന്യ പരിശീലനം
ബെംഗളുരു: ഇനി നിങ്ങൾ വയസായെന്നു കരുതി വിഷമിക്കണ്ട, സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ പ്രായമായവർ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കി സന്നദ്ധസംഘടനയായ നൈറ്റിംങ്ഗേൽ എംപവർമെന്റ് ഫൗണ്ടേഷൻ സൗജന്യ പരിശീലനം നൽകും. എല്ലാ ശനിയാഴ്ച്ചയും ആർടി നഗറിലെയും കെ ആർ മാർക്കറ്റിലെയും പ്രോജക്ട് ഒാഫീസുകളിൽ രാവിലെ 10 മുതൽ 1 മണിവരെയാണ് ക്ലാസുകൾ ക്രമപ്പെടുത്തിയിരിക്കുന്നത്. ക്ലാസിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്ട്രേഷനും, കൂടുതൽ വിവരങ്ങൾക്കും താഴെ ചേർക്കുന്ന നമ്പർ ഉപയോഗപ്പെടുത്തുക. ഫോൺ: 080-26800333, 42423535
Read More