ബെംഗളൂരു: തോൽവി ഭയന്ന് ഭരണകക്ഷിയായ ബിജെപി സിന്ദഗി, ഹംഗൽ നിയമസഭാ മണ്ഡലങ്ങളിൽ ഒരുവോട്ടിന് 2,000 രൂപ വീതം വിതരണം ചെയ്തതായി കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസാണ് അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത് എന്ന് പ്രതിപക്ഷ ആരോപണം പൂർണമായും തള്ളികളഞ്ഞുകൊണ്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ജനങ്ങളുടെ സ്നേഹവും വിശ്വാസവുമാണ് ബിജെപിയുടെ ശക്തി എന്ന് അദ്ദേഹം അവകാശപ്പെടുകയും ചെയ്തു. “എനിക്കറിയാവുന്നിടത്തോളം, ധാരാളം പണം ബിജെപി മണ്ഡലങ്ങളിൽ ചിലവഴിക്കുന്നുണ്ട്. വോട്ടിന് 2,000 രൂപ നൽകുന്നു എന്നാണ് അവിടെ പറഞ്ഞു കേൾക്കുന്നത് ,” എന്ന് സിദ്ധരാമയ്യ പറഞ്ഞു. ബിജെപി ഓരോ വോട്ടിനും 2000 രൂപ വീതം വിതരണം ചെയ്യുന്നുവെന്ന് സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് ഡികെ ശിവകുമാറും ആരോപിച്ചു.
Read More