ശരവണ സ്റ്റോർസിൽ റെയ്ഡ്, 234.75 കോടി സ്വത്തുക്കൾ കണ്ടുകെട്ടി

ചെന്നൈ : ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ചെന്നൈ കേന്ദ്രമായ ജൂവലറി ഗ്രൂപ്പായ ശരവണ സ്റ്റോഴ്സ് തങ്കമാളികയുടെ 234.75 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ബാലൻസ് ഷീറ്റിൽ കൃത്രിമം കാട്ടിയും ബാങ്ക് ഉദ്യോഗസ്‌ഥരെയും മറ്റ് ചില സ്വകാര്യ വ്യക്തികളെയും ഇന്ത്യൻ ബാങ്കിൽ നിന്ന് സ്വാധീനിച്ച് 240 കോടിയോളം രൂപ വായ്പ കബളിപ്പിച്ചുവെന്നാണ് സ്ഥാപനത്തിനെതിരെയുള്ള കേസ്. കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് സ്ഥാപനത്തിനെതിരെ കേസെടുത്തത്. ഷോറൂം ഉൾപ്പെടെയുള്ള സ്വത്തുക്കളാണ് ഐഡി കണ്ടുകെട്ടിയത്. ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ 173 കോടിയുടെ സ്വത്തുക്കളും ഇഡി…

Read More
Click Here to Follow Us