കോൺഗ്രസ്‌ അനുകൂല സർവ്വേ,മുഖ്യമന്ത്രിയായി കൂടുതൽ പേർ പിന്തുണയ്ക്കുന്നത് സിദ്ധരാമയ്യയെ

ബെംഗളൂരു:നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണമാറ്റം പ്രവചിച്ച്‌ അഭിപ്രായ സർവേ. എ.ബി.പി-സി വോട്ടര്‍ സർവ്വേയിൽ 17772 പേരാണ് പങ്കെടുത്തത്. കോൺഗ്രസ്‌ അധികാരത്തിൽ തിരിച്ചെത്തുമെന്നും ബി.ജെ.പിക്ക് കനത്ത തിരിച്ചടി ലഭിക്കുമെന്നും സർവേ പറയുന്നു. 224 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 107 മുതൽ 119 സീറ്റ് വരെ നേടുമെന്ന് പ്രവചനം. ബി.ജെ.പി 74 മുതൽ 86 വരെ സീറ്റുകളിൽ ഒതുങ്ങും. ജെ.ഡി.എസ് 23 മുതൽ 35 വരെ മണ്ഡലങ്ങളിൽ ജയിക്കും. മറ്റുള്ളവർ അഞ്ചിടത്ത് വരെ ജയിച്ചേക്കും. ഗ്രേറ്റർ ബംഗളൂരു, സെൻട്രൽ കർണാടക, മുംബൈ കർണാടക, ഹൈദരാബാദ് കർണാടക മേഖലകളിൽ കോൺഗ്രസിനാണ് മുൻതൂക്കം.…

Read More
Click Here to Follow Us