കോമഡി വേഷങ്ങളിലൂടെയും ക്യാരക്ടര്‍ റോളുകളിലൂടെയും മലയാള സിനിമയില്‍ തന്റെതായ ഒരു ഇടം നേടിയെടുത്ത നടനാണ് സലിം കുമാര്‍. മലയാളി ഫ്രം ഇന്ത്യയാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന താരത്തിന്റെ പുതിയ ചിത്രം. ഇപ്പോഴിതാ സലിം കുമാര്‍ എന്ന പേര് തനിക്ക് വന്നതെങ്ങനെയാണെന്ന് പറയുകയാണ് നടന്. ഒരു അഭിമുഖത്തിലാണ് പേരിന് പിന്നിലെ കഥയെക്കുറിച്ച് നടൻ പറഞ്ഞത്. സലിം കുമാറിന്റെ വാക്കുകൾ ‘സഹോദരൻ അയ്യപ്പന് എന്റെ ജീവിതവുമായി എന്ത് ബന്ധമാണുള്ളതെന്ന് പറയാം. എന്റെ പേര് തന്നെയാണ് അതിന് ഏറ്റവും വലിയ ഉദാഹരണം. അന്നത്തെ കാലത്ത് ചെറുപ്പക്കാർ സഹോദരൻ അയ്യപ്പന്റെ ജാതിപരവും…
Read More