ബെംഗളൂരു: രാംനഗര ജില്ലയിലെ താവരക്കരയിൽ കൊല്ലപ്പെട്ട വിവരാവകാശ പ്രവർത്തകനായ എസ്. വെങ്കടേഷിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പ്രതികളെ രാംനഗര പോലീസ് അറസ്റ്റ് ചെയ്തു. താവരക്കര സ്വദേശികളായ പ്രദീപ് കുമാർ (33), സതീഷ് (20), തേജസ് കുമാർ (22) എന്നിവരാണ് പോലീസ് പിടിയിലായത്. പണമിടാപ്പാട് കാരനായ പ്രദീപ് പത്തു ലക്ഷം രൂപ വെങ്കടേഷിന് വായ്പയായി നൽകിയെന്നും അതിന്റെ പലിശയിനത്തിൽ ചെറിയ തുക മാത്രമേ പ്രദീപ് തിരിച്ചു നല്കിയിരുന്നുള്ളുവെന്നും, പണം തിരികെ ചോദിച്ചപ്പോൾ പോലീസിൽ പരാതിനല്കുമെന്നു പ്രദീപിനെ ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു. തുടർന്ന് പ്രതീപും കൂട്ടരും ചേർന്ന്…
Read MoreTag: RTI Activists Death
വിവരാവകാശ പ്രവർത്തകനെ അജ്‍ഞാതർ കൊലപ്പെടുത്തി
ബെംഗളൂരു: ജൂലൈ 15 ന് കർണാടകയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ ഒരു വിവരാവകാശ പ്രവർത്തകൻ കൊല്ലപ്പെടുകയും മറ്റൊരാളെ അക്രമികൾ ആക്രമിക്കുകയും ചെയ്തു. ആദ്യ സംഭവത്തിൽ ബെല്ലാരിയിലെ ഹരപ്പനഹള്ളി ആസ്ഥാനമായുള്ള ടി ശ്രീധർ എന്ന 40 കാരനെയാണ് ഇന്നലെ അജ്ഞാതർ കൊലപ്പെടുത്തിയത്. വൈകിട്ട് 6.30 നും 7 നും ഇടയിലാണ് സംഭവം. അതേസമയം മറ്റൊരു വിവരാവകാശ പ്രവർത്തകനായ വെങ്കിടേഷിനെ ഒരു സംഘം ആക്രമിക്കുകയും കാലിനും കൈയ്ക്കും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള തവാരകെരിയിലാണ് സംഭവം. രണ്ട് കേസുകളിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ വിവിധ…
Read More