ബെംഗളൂരു: ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍ സംഘടനാ നേതാവ് ഉള്‍പ്പെടെയുള്ള 20 ഓളം പേർ അറസ്റ്റില്‍. ഹവേരി സ്വദേശിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. രത്തെഹള്ളിയിലെ ഗ്രാമത്തില്‍ റോഡ് നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചര്‍ച്ച ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ഇയാളെ അക്രമികളില്‍ നിന്നും രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. ആക്രമണത്തില്‍ അദ്ദേഹത്തിന് പരിക്കുണ്ട്.
Read More