ബെംഗളൂരു : ഗദഗ് ജില്ലയിലെ നർഗുണ്ട് താലൂക്കിൽ തിങ്കളാഴ്ച വൈകുന്നേരം ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവാക്കളെ ഒരു പ്രകോപനവുമില്ലാതെ ഏഴ് മുതൽ എട്ട് പേരടങ്ങുന്ന സംഘം ആക്രമിച്ചു. ആക്രമണത്തിൽ രണ്ടുപേരിൽ ഒരാൾ മരിക്കുകയും, മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. അക്രമികൾക്ക് വലതുപക്ഷ സംഘടനയുമായി ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നു. “ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, ഏതാനും പേരെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്. അറസ്റ്റിലായവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങും. പ്രതികളും ഇരകളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും…
Read More