ചെന്നൈ: 20 മാസങ്ങൾക്കു ശേഷം കേരളത്തിനും തമിഴ്നാടിനും ഇടയിലുള്ള പൊതുഗതാഗതം പുനഃസ്ഥാപിച്ചു. ഇരു സംസ്ഥാനങ്ങളുടെയും ട്രാൻസ്പോർട്ട് കോർപറേഷനുകൾ സംസ്ഥാനാന്തര സർവീസുകൾ നടത്തിത്തുടങ്ങി. ടിഎൻഎസ്ടിസിയുടെ കോയമ്പത്തൂർ ഡിവിഷൻ പാലക്കാട്, ഗുരുവായൂർ, തൃശൂർ, മൂന്നാർ തുടങ്ങിയ സ്ഥലങ്ങളിലേക്കായി ഉക്കടം, പൊള്ളാച്ചി ബസ് ടെർമിനസുകളിൽ നിന്ന് 15 ബസുകൾ സർവിസുകൾ നടത്തി. കൂടാതെ കെസ്ആർടിസിയും കോയമ്പത്തൂരിലേക്ക് പതിനഞ്ചോളം സർവീസുകൾ നടത്തി. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതും കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതും സംബന്ധിച്ച് തമിഴ്നാട് ഗതാഗത മന്ത്രി ആർ.എസ്.രാജ കണ്ണപ്പനുമായി ചർച്ച നടത്താൻ കേരള ഗതാഗത മന്ത്രി…
Read More