ബെംഗളൂരു: മല്ലേശ്വരത്തെ റോഡുകളുടെ ദുസ്ഥിതിക്ക് അടിയന്തര പരിഹാരം തേടുന്നതിനായുള്ള പ്രതിഷേധത്തിന് സാക്കു, റോഡ് ബേക്കു’ (മതി, ഇനി റോഡു വേണം) പ്ലക്കാർഡുമായി നിരത്തിലിറിങ്ങിയ പ്രതിഷേധക്കാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ. വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോമും സ്വകാര്യ ടെലികോം കമ്പനികളും മത്സരിച്ച് കുത്തിക്കുഴിക്കുന്നതാണ് റോഡുകളുടെ ഈ ദുരവസ്ഥയ്ക്ക് കാരണം. നിലവിൽ ഉള്ള റോഡിലൂടെ വാഹനങ്ങൾ ഒടിക്കാനോ, കുട്ടികൾക്കും മുതിർന്ന പൗരന്മാന്മാർക്കും സ്വതന്ത്രമായി പുറത്തിറങ്ങാനോ ഉള്ള സാഹചര്യമില്ലെന്നും പ്രദേശവാസികൾ പരാതിപ്പെടുന്നു. മാസങ്ങളായി നടന്നു വരുന്ന കേബിളിടലിനു അവസാനമില്ലെന്നു കണ്ടതോടെയാണ് പ്രതിഷേധ മാർഗം സ്വീകരിച്ചതെന്നും സന്നദ്ധ സംഘടനാ പ്രതിനിധികൾ പറഞ്ഞു.
Read More