പിഴയില്ലാതെ വ്യാപാര ലൈസൻസ് പുതുക്കാം; തിയതി നീട്ടി ബിബിഎംപി.

ബെംഗളൂരു: വ്യാപാര ലൈസൻസ് പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി ബിബിഎംപി. ഇതോടെ ലൈസൻസ് പുതുക്കാൻ വ്യാപാരികൾക്ക് മാർച്ച് 31 വരെ സമയം ലഭിക്കും. മാർച്ച് 1 നും 31 നും ഇടയിൽ ലൈസെൻസ് പുതുക്കുന്നതിനായി അപേക്ഷിക്കുന്നവർക്ക് ബിബിഎംപി ചുമത്താൻ ഉദ്ദേശിച്ചിരുന്ന 25% പിഴ  അടയ്‌ക്കേണ്ടി വരില്ല. നിരവധി വ്യാപാരികൾ ലൈസൻസ് പുതുക്കാത്തതിനെ തുടർന്നാണ് പിഴ ഈടാക്കാൻ പൗരസമിതി തീരുമാനിച്ചത്. എന്നാൽ മാർച്ച് 31ന് ശേഷം അപേക്ഷിക്കുന്ന വ്യാപാരികൾക്ക് പിഴ ഇളവ് ബാധകമല്ല കൂടാതെ അവർ 100% പിഴ അടയ്‌ക്കേണ്ടിവരുമെന്നും ബിബിഎംപി വ്യക്തമാക്കി.

Read More
Click Here to Follow Us